സിഎഎ പ്രതിഷേധം : മധുരയിൽ പതിനായിരങ്ങളുടെ റാലി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മധുരയിൽ സിപിഐ എം നേതൃത്വത്തിൽ പതിനായിരങ്ങൾ അണിനിരന്ന റാലി നടന്നു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി റാലി ഉദ‌്ഘാടനം ചെയ‌്തു.

പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും എതിരാണെന്ന‌് സീതാറാം യെച്ചൂരി പറഞ്ഞു. ഓരോ മതത്തിനും അവരവരുടേതായ പുണ്യപുസ‌്തകങ്ങളുണ്ട‌്.

എല്ലാ പുസ‌്തകങ്ങളും എല്ലാവരേയും സമഭാവനയിൽ കാണണമെന്നാണ‌് പറയുന്നത‌്. എന്നാൽ മോഡി സർക്കാർ ജനങ്ങളെ ദളിത‌്, ആദിവാസിവിഭാഗങ്ങളെ ഈ നാട്ടിലെ പൗരന്മാരായിപോലും അം​ഗീകരിക്കുന്നില്ല.

അതുകൊണ്ടുതന്നെ ഈ നിയമം എതിർക്കപ്പെടേണ്ടതാണ‌്. 13 സംസ്ഥാന മുഖ്യമന്ത്രിമാർ ഈ നിയമത്തെ എതിർത്തിട്ടുണ്ട‌്. ഭേദഗതി നിയമത്തിനെതിരെ സിപിഐ എം സമരം തുടരുമെന്നും യെച്ചൂരി പറഞ്ഞു.

കേന്ദ്രകമ്മിറ്റിയംഗം യു വാസുകി, തമിഴ്നാട് സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം കെ കനകരാജ‌്, സു വെങ്കിടേശൻ എംപി, സിപിഐ എം റൂറൽ ജില്ലാ സെക്രട്ടറി സി രാമകൃഷ‌്ണൻ, നഗര ജില്ലാ സെക്രട്ടറി ആർ വിജയരാജൻ, തീക്കതിർ ചീഫ‌് എഡിറ്റർ മധുകൂർ രാമലിംഗം എന്നിവർ സംസാരിച്ചു. സിഎഎ പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ പുരോഗമന മതേതര മുന്നണി യോഗം തീരുമാനിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here