കായികരംഗത്തെ ഓസ്‌കാര്‍; സച്ചിൻ ടെണ്ടുൽക്കറിന്‌ ലോറിയസ്‌ പുരസ്‌കാരം

ബെർലിൻ: കായിക രംഗത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന ലോറിയസ്‌ പുരസ്‌കാരം ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്‌. 2011ലെ ഇന്ത്യയുടെ ക്രിക്കറ്റ്‌ ലോകകപ്പ്‌ വിജയ നിമിഷത്തിനാണ്‌ അംഗീകാരം.

വോട്ടെടുപ്പിൽ സച്ചിൻ ഒന്നാമതെത്തുകയായിരുന്നു. ലോറിയസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ്‌ സച്ചിൻ.

മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം അർജന്റീന ഫുട്‌ബോൾ താരം ലയണൽ മെസ്സിയും ബ്രിട്ടന്റെ ഫോർമുല വൺ ലോകചാമ്പ്യൻ ലൂയി ഹാമിൽട്ടണും പങ്കിട്ടു.

ഇതാദ്യമായാണ് ലോറിയസ് പുരസ്‌കാരം പങ്കിടുന്നത്. പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഫുട്‌ബോൾ താരമാണ് മെസി.

അമേരിക്കയുടെ ജിംനാസ്‌റ്റിക്‌താരം സിമോണി ബെയ്‌ൽസാണ്‌ മികച്ച വനിതാ താരം. സ്പാനിഷ് ബാസ്കറ്റ് ബോൾ ടീം ആണ്‌ മികച്ച ടീമിനുള്ള പുരസ്കാരം നേടിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News