റോഡില്‍ അനധികൃതമായി ഫ്‌ളക്‌സ് സ്ഥാപിച്ചാല്‍ ഇനി കേസെടുക്കും; നിയമവിരുദ്ധമായി ഫ്‌ളക്‌സ് സ്ഥാപിക്കുന്നത് പൊതുശല്യമായി കണക്കാക്കും

കൊച്ചി: റോഡില്‍ നിയമവിരുദ്ധമായി ഫ്‌ളക്‌സ് സ്ഥാപിക്കുന്നത് പൊതു ശല്യമായി കണക്കാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

റോഡില്‍ ഫ്‌ളക്‌സ് വച്ചാല്‍ കേസെടുക്കാന്‍ ഡിജിപി ഉത്തരവിറക്കിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഫ്‌ളക്‌സ് നിരോധനം സംബന്ധിച്ച എല്ലാ ഹൈക്കോടതി ഉത്തരവുകളും നടപ്പാക്കും. റോഡ് സുരക്ഷാ കമ്മീഷണറും ഉത്തരവിറക്കി.

അപകടങ്ങള്‍ക്ക് കാരണമാകുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉടന്‍ നീക്കണം. ഡ്രൈവറന്മാരുടെ കാഴ്ച മറക്കുന്ന എല്ലാ തടസ്സങ്ങളും ഉടന്‍ നീക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here