അനധികൃത സമ്പാദനക്കേസ്; വിഎസ് ശിവകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്‌തേക്കും

തിരുവനന്തപുരം: മുന്‍മന്ത്രി വിഎസ് ശിവകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്‌തേക്കും.

അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് വിജിലന്‍സിന്റെ നീക്കം.

ശിവകുമാറിനെ കൂടാതെ അദ്ദേഹത്തിന്റെ ബിനാമികള്‍ എന്ന് കരുതുന്ന ശാന്തിവിള രാജേന്ദ്രന്‍, ശിവകുമാറിന്റെ ഡ്രൈവര്‍ ഷൈജുഹരന്‍, ബ്ലേഡ് ഹരി എന്നീവരെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് നോട്ടീസ് നല്‍കിയേക്കും.

ശിവകുമാര്‍ ആരോഗ്യമന്ത്രിയായിരിക്കെ കൂട്ടാളികളുടെ സ്വത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് വിശദമായ അന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചത്.

നിലവില്‍ കേസ് അന്വേഷിച്ച വിജിലന്‍സ് യൂണിറ്റില്‍ നിന്നും സ്‌പെഷ്യല്‍ സെല്‍ ഫയലുകള്‍ ഏറ്റുവാങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News