തിരൂരില്‍ ഒമ്പതു വര്‍ഷത്തിനിടെ ഒരു കുടുംബത്തിലെ ആറു കുട്ടികള്‍ മരിച്ചു; അഞ്ചു കുട്ടികളും മരിച്ചത് ഒരു വയസില്‍ താഴെ പ്രായമുള്ളപ്പോള്‍; അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം

മലപ്പുറം: തിരൂര്‍ ചെമ്പ്ര പരന്നേക്കാട്ട് 9 വര്‍ഷത്തിനിടെ ഒരു വീട്ടിലെ 6 കുട്ടികള്‍ മരിച്ചതില്‍ ദുരൂഹതയെന്നു സംശയം.

പരന്നേക്കാട് തറമ്മല്‍ റഫിഖ് സബ്ന ദമ്പതികളുടെ 6 കുട്ടികളാണ് 5 വയസ്സിനു താഴെ പ്രായമുള്ളപ്പോള്‍ മരിച്ചത്. 4 മാസം പ്രായമുള്ള കുട്ടി ഇന്ന് വീട്ടില്‍ മരിച്ചതോടെയാണ് സംശയം ഉയര്‍ന്നത്. അഞ്ചു കുട്ടികളും മരിച്ചത് ഒരു വയസിന് താഴെ പ്രായമുള്ളപ്പോഴാണ്. ഒരു കുട്ടി നാലര വയസുള്ളപ്പോഴും.

അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ജില്ലാ പൊലീസ് മേധാവി യു അബ്ദുല്‍ കരീം പറഞ്ഞു.

മൃതദേഹം അടക്കം ചെയ്യാന്‍ ധൃതി കാട്ടിയത് ചൂണ്ടിക്കാട്ടി നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് ബന്ധുവിന്റെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.

ഇന്നു മരിച്ച 3 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയയ്ക്കാന്‍ അനുമതി തേടിയിട്ടുണ്ട്. 8 മാസം, 2 മാസം, 40 ദിവസം, നാലര വയസ്, 3 മാസം, 3 മാസം എന്നിങ്ങനെയാണ് മരിക്കുമ്പോള്‍ കുട്ടികളുടെ പ്രായം. ദമ്പതികള്‍ക്ക് മറ്റു കുട്ടികളിലില്ലെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാമത്തെ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നുവെന്നും ദുരൂഹത ഒന്നും ഇല്ലെന്നും മരിച്ച കുട്ടികളുടെ അച്ഛന്റെ സഹോദരി പറഞ്ഞു.

ആദ്യത്തെ കുട്ടികള്‍ മരിച്ചപ്പോള്‍ തന്നെ വിവിധ ആശുപത്രികളിലായി പലതരം പരിശോധനകള്‍ നടത്തിയിരുന്നു. എന്നാല്‍ അസ്വഭാവികമായി യാതൊന്നും കണ്ടെത്തിയില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. പരാതിയില്ലെന്ന് ബന്ധുക്കള്‍ നിലപാടെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News