ദില്ലിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഇടത് സംഘടനകളുടെ മാര്‍ച്ച്

ദില്ലി: ജനദ്രോഹപരമായ കേന്ദ്ര ബജറ്റിനെതിരെയും വിലക്കയറ്റത്തിനെതിരെയും പ്രതിഷേധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭമാണ് ദില്ലിയില്‍ നടന്നത്.

ഇടത് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പാര്‍ലിമെന്റ് മാര്‍ച്ച് നടത്തി. സിപിഐഎം, സിപിഐ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി ഉള്‍പ്പെടെ 7 ഇടതുപാര്‍ട്ടികള്‍ സംയുക്തമായാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച പദ്ധതികള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാഷ്‌കരാട്ട് ചൂണ്ടികാട്ടി. തികച്ചും ജനദ്രോഹപരമായതും, കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ളതുമാണ് ബഡ്ജറ്റ് എന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും വിമര്‍ശിച്ചു

കര്‍ഷക, തൊഴിലാളി വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്നും മാര്‍ച്ചില്‍ ആവശ്യം ശക്തമായിരുന്നു. വരും ദിവസങ്ങളിലും സമരങ്ങള്‍ ശക്തമാക്കനാണ് ഇടത് സംഘടനകളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News