ജാമിയ മിലിയ അതിക്രമം; പൊലീസിനെ വെള്ളപൂശി കുറ്റപത്രം; വിദ്യാർത്ഥി വേട്ടയെക്കുറിച്ച് പരാമർശമില്ല

ഡിസംബർ 15ന് ദില്ലി ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിൽ പോലീസിനെ വെള്ളപൂശി കുറ്റപത്രം.

ലൈബ്രറിയിലടക്കം പൊലീസ് നടത്തിയ വിദ്യാർത്ഥി വേട്ടയെക്കുറിച്ച് കുറ്റപത്രത്തിൽ പരാമർശമില്ല. ജാമിയ വിദ്യാർത്ഥികളായ ഒരാളുടെയും പേരില്ലാതെയാണ് കുറ്റപത്രം ഫയൽ ചെയ്തത്.

പൗരത്വ നിയമഭേദഗതിക്ക് എതിരെ കഴിഞ്ഞ ഡിസംബർ പതിനഞ്ചിന് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തെ ഭീകരമായാണ് പൊലീസ് നേരിട്ടത്.

ലൈബ്രറിയിൽ അടക്കം കയറി വിദ്യാർത്ഥികളെ ക്രൂരമായി മർദിക്കുകയും പരുക്കേൽപ്പിക്കുകയും ചെയ്തു.

എന്നാൽ ഈ പൊലീസ് അതിക്രമത്തെകുറിച്ച് യാതൊരു പാർമർശവും നടത്താതെയാണ് ദില്ലി സാകേത് കോടതിയിൽ പതിമൂന്നാം തീയതി കുറ്റപത്രം സമർപ്പിച്ചത്.

ഇത് കൂടാതെ വിദ്യാർത്ഥികൾ സംഘർഷം സൃഷ്ടിച്ചു എന്ന പൊലീസ് വാദം പൊളിക്കുന്നത് കൂടിയാണ് കുറ്റപത്രത്തിലെ ഉള്ളടക്കം.

വിദ്യാർത്ഥികൾ അക്രമം നടത്തി എന്ന് പറയുന്നുണ്ടെങ്കിലും വിദ്യാർത്ഥികളുടെ പേര് ഉൾപ്പെടുത്താതെ ആണ് കുറ്റപത്രം എന്നതും ശ്രദ്ധേയമാണ്.

ആകെ 17 പേർ അറസ്റ്റിൽ ആയെന്നും ഇതിൽ 9 പേർ ന്യൂ ഫ്രണ്ട്സ് കോളനിയിൽ നിന്നും 8 പേർ ജാമിയ പ്രദേശത്ത് നിന്നുള്ളവരാണെന്നും ആണ് കുറ്റപത്രത്തിൽ പറയുന്നത്.

അതേസമയം ജെഎൻയു വിദ്യാർത്ഥി ഷർജിൽ ഇമാം സംഘർഷം സൃഷ്ടിക്കാൻ പ്രകോപനം സൃഷ്ടിച്ചതായി പൊലീസ് പരാമർശിക്കുന്നുണ്ട്.

നൂറോളം പേരുടെ മൊഴിയാണ് കുറ്റപത്രം തയ്യാറാക്കാനായി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിൻ്റെ പങ്ക് പരിശോധിക്കുകയാണെന്നും പൊലീസ് കുറ്റപത്രത്തിൽ പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News