കൊറോണ: മരണം 1770; ഡബ്ല്യുഎച്ച്ഒ സംഘം ചൈനയില്‍

കൊറോണ വൈറസ് ബാധയ്ക്ക്(കോവിഡ്19) എതിരെ ചൈനയുടെ പോരാട്ടത്തെ സഹായിക്കാന്‍ എത്തിയ ലോകാരോഗ്യ സംഘടനയുടെ(ഡബ്ല്യുഎച്ച്ഒ) വിദഗ്ധസംഘം ചൈനയിലെ വിദഗ്ധര്‍ക്കൊപ്പം വിവിധ സ്ഥലങ്ങളില്‍ പരിശോധന തുടങ്ങി.

ഡബ്ല്യുഎച്ച്ഒയുടെ 12 അംഗ സംഘം ആദ്യം തലസ്ഥാനമായ ബീജിങ്, ഗുവാങ്ദോങ്, സി ചുവാന്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത്. അമേരിക്കയില്‍ നിന്നുള്ളവരും സംഘത്തിലുണ്ട്.രാജ്യമാകെ കോവിഡ് 19ന് എതിരായ പോരാട്ടത്തിലായതിനാല്‍ അടുത്തമാസം നടക്കേണ്ട പാര്‍ലമെന്റിന്റെ വാര്‍ഷിക സമ്മേളനം മാറ്റിവച്ചേക്കും എന്ന് റിപ്പോര്‍ട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here