ആര്‍ത്തവം ഒരു പ്രശ്‌നമാണോ?

ആര്‍ത്തവമുള്ള സ്ത്രീ ഭക്ഷണം പാകം ചെയ്താല്‍ അവള്‍ അടുത്ത ജന്മം പെണ്‍പട്ടിയായി ജനിക്കും. അവള്‍ പാചകം ചെയ്ത ഭക്ഷണം കഴിച്ചാലോ അവരെല്ലാം അടുത്ത ജന്മം കാളകളായി ജനിക്കുകയും ചെയ്യും.

പറയുന്നത് ആരെന്നറിഞ്ഞാല്‍ ഒട്ടും അതിശയം തോന്നില്ല. ഗുജറാത്തില്‍ കഴിഞ്ഞദിവസംആര്‍ത്തവ പരിശോധന നടന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന സാരഥിതന്നെ. സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി. ഭുജിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റ്യൂട്ട് നടത്തുന്ന സ്വാമി നാരായണ്‍ ക്ഷേത്രത്തിലെ മുഖ്യപുരോഹിതനാണ് ഇയാള്‍. രാജ്യത്തിന് തന്നെ നാണക്കേടായ ആര്‍ത്തവ പരിശോധനയെ ഒരു നാണവുമില്ലാതെ ന്യായീകരിക്കുകയാണ് ഈ പൂജാരി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here