തോക്ക് കിട്ടി; സിഎജിയുടെ വിശ്വാസ്യതയോ?

കേരള പൊലീസിന്റെ 25 തോക്കും ഭദ്രമാണെന്ന് കണ്ടെത്തിയതോടെ തോക്കുകള്‍ കാണാതായെന്ന് ആരോപിച്ച സിഎജി റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത സംശയനിഴലില്‍. പൊലീസിന്റെ 25 റൈഫിളും 12,061 വെടിയുണ്ടയും കാണാതായെന്ന ഗുരുതര വെളിപ്പെടുത്തലാണ് അക്കൗണ്ടന്റ് ജനറല്‍ എസ് സുനില്‍രാജ് നടത്തിയത്.

സിഎജി റിപ്പോര്‍ട്ടില്‍ കാണാനില്ലെന്ന് വ്യാഖ്യാനിച്ച തോക്കുകളാണ് ഇപ്പോള്‍ തലസ്ഥാനത്തെ എസ്എപി ക്യാമ്പിലുണ്ടെന്ന് വ്യക്തമായത്. ഇതോടെ സിഎജി റിപ്പോര്‍ട്ട് ദുരുദ്ദേശ്യപരമെന്ന വാദം കൂടുതല്‍ ശക്തിപ്പെട്ടു. പൊലീസിനെ നിശിതമായി വിമര്‍ശിച്ച അക്കൗണ്ടന്റ് ജനറല്‍ പ്രതിക്കൂട്ടിലുമായി. ഇതോടെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ മറ്റ് കണ്ടെത്തലുകള്‍ക്കും അടിസ്ഥാനമില്ലെന്ന നിരീക്ഷണവും ബലപ്പെടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News