‘പാര്‍ട്ടിയെ തുലയ്ക്കാനാണോ നിങ്ങളിറങ്ങിയിരിക്കുന്നത്’; മുല്ലപ്പള്ളിക്കെതിരെ നേതാക്കളുടെ കൂട്ടയാക്രമണം

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി വിഡി സതീശനും വി.എം സുധീരനും കെ.സുധാകരനും രംഗത്ത്.

പാര്‍ട്ടിയെ തുലയ്ക്കാനാണോ നിങ്ങളിറങ്ങിയിരിക്കുന്നതെന്ന് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ സതീശന്‍ പറഞ്ഞു.പരസ്പരം ഫോണിലെങ്കിലും സംസാരിക്കാറുണ്ടോയെന്നും ഐക്യം നേതൃത്വത്തില്‍ പോലുമില്ലെന്നും സതീശന്‍ തുറന്നടിച്ചു.

മുല്ലപ്പള്ളി യാതൊരു കൂടിയാലോചനകളും നടത്താറില്ലെന്ന് കെ.സുധാകരന്‍ കുറ്റപ്പെടുത്തി. ഒന്നര വര്‍ഷമായി താന്‍ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയിട്ടെന്നും ഇന്നുവരെ അധ്യക്ഷനെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

കെ.കരുണാകരന്‍ പോലും പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടത്തിയിരുന്നുവെന്നും നിലവിലെ നേതൃത്വത്തിന് ഐക്യമില്ലെന്നുമായിരുന്നു വി.എം സുധീരന്റെ വിമര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here