അവശതകള്‍ മറന്ന് കഥാപ്രസംഗ കലയെ നെഞ്ചിലേറ്റി ‘പാട്ട് അമ്മ’

നിലവിലെ കാലഘട്ടത്തില്‍ കഥാപ്രസംഗ കലയ്ക്ക് സമൂഹത്തില്‍ പ്രസക്തി നഷ്ടപ്പെട്ടു പോയിട്ടുണ്ടാകാം. എന്നാല്‍ ഇപ്പോഴും അവശതകള്‍ മറന്ന് കഥാപ്രസംഗ കലയെ നെഞ്ചിലേറ്റി നടക്കുന്ന ഒരു കാഥികയെ ഇനി പരിചയപ്പെടാം. പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിലെ ഈ കാഥികയ്ക്ക് ‘പാട്ട് അമ്മ’ എന്ന വിളിപ്പേരു കൂടിയുണ്ട്.

പ്രായം കടന്നു കയറിയ അവശതകളൊന്നും സാദാമിനിയമ്മയുടെ കൈവിരലുകള്‍ക്കില്ല. വേദികള്‍ തോറും കഥാപ്രസംഗ കലയുമായി ഓടി നടന്ന ചുറുചുറുക്ക് ഇപ്പോഴും ഈ മുഖത്ത് പ്രകടം. തൊണ്ണൂറ്റി ഒന്‍പതിന്റെ നിറവില്‍ ആണ് മലയാലപ്പുഴയിലെ വീട്ടമ്മ. അപ്പോഴും കഥയും പാട്ടുകളും ഓര്‍മ്മയില്‍ ഭദ്രം.

1940 മുതലാണ് കഥാപ്രസംഗ കലയില്‍ നിറഞ്ഞു നിന്ന പ്രതിഭയായി മാറിയത്. നന്നേ ചെറുപ്പത്തില്‍ തന്നെ സാദാ മിനിയമ്മ ഹാര്‍മോണിയവും സംഗീതവും അഭ്യസിച്ചിരുന്നു. ആദ്യമായി കഥ പറഞ്ഞതും ജന്മനാടായ മലയാലപ്പുഴയില്‍ തന്നെ.

കഥാപ്രസംഗ കലയിലെ വിസ്മയമായിരുന്ന വാദ്ധ്യാര്‍ ആയിരുന്നു സൗദാമിനി അമ്മയുടെ ജീവിത പങ്കാളി. വാദ്ധ്യാരോടൊപ്പം നിറഞ്ഞ വേദികളിലെ കൈയ്യടികളുടെ ഓര്‍മ്മകള്‍ക്കുള്ളിലും കല അന്യവല്‍ക്കരിക്കപ്പെട്ടതിന്റെ വിഷമത്തിലാണ് കാഥിക .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here