ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചില്‍ സുഭാഷിണി അലി പങ്കെടുത്ത് നടത്താനിരുന്ന പൊതുസമ്മേളനത്തിന് അനുമതി നിഷേധിച്ചു

എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണം എന്നതടക്കം നിരവധി ആവശ്യങ്ങളുമായി ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന്റെ മൂന്നാം ദിവസം, ഘട്ട്‌കോപ്പര്‍ രാമഭായ് അംബേദ്കര്‍ നഗറില്‍ സുഭാഷിണി അലി പങ്കെടുത്ത് നടത്താനിരുന്ന പൊതുസമ്മേളനത്തിന് അനുമതി നിഷേധിച്ചു.

ഇതിനെ തുടര്‍ന്ന് സമരക്കാരെ പോലീസ് തടഞ്ഞുെവച്ച ബിടിആര്‍ ബേലാപ്പൂര്‍ ഭാവനിലെത്തി സുഭാഷിണി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.

രാജ് താക്കറെയുടെ തെമ്മാടിത്തത്തിനു കൂട്ടുനില്‍ക്കുകയും ജനാധിപത്യപരമായ ഡിവൈഎഫ്‌ഐ യുടെ സമരത്തിന് അനുമതി നിഷേധിക്കുകയു ചെയ്യുന്ന നിലപാടാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് സുഭാഷിണി അലി പറഞ്ഞു.

എന്‍പിആറിന് കൂട്ടുനില്‍ക്കുന്ന ഈ സര്‍ക്കാരിനെതിരെ ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും സുഭാഷിണി അലി വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News