
കൊല്ലം സിറ്റി പൊലീസ് ഡോഗ് സ്ക്വാഡിനു വേണ്ടി പുതിയതായി അനുവദിച്ച വാഹനത്തിന്റെ ഫ്ലാഗ് ഓഫ് സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ നിർവഹിച്ചു. ചിന്നക്കടയിൽ ഡോഗ് ഷോയും നടത്തി.
ക്രമസമാധാന നില സംരക്ഷിക്കുവാൻ ലാത്തിയും തോക്കും ജല പീരങ്കിയും മറ്റതാധുനിക സംവിധാനങൾ മാത്രമല്ല എന്ന് പൊതു ജനങളേയും മയക്കമരുന്ന് മാഫിയയേയും കിരിമിനലുകളേയും ഒരു പോലെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കെ.9 എന്ന ഡ്വാഗ് സ്ക്വാഡിലെ മയക്കുമരുന്നിെൻറ സാന്നിധ്യം കണ്ടെത്തുവാൻ പരിശീലനം ലഭിച്ച ഹണ്ടർ, സ്ഫോടക വസ്തു കണ്ടെത്തുന്ന റാണി, ട്രാക്കർ ഡോഗായ അമ്മു എന്നിവയുടെ പ്രദർശനം നടത്തിയത്.
കഞ്ചാവ് പൊതി കണ്ടെത്തിയ ഹണ്ടറിന്റെ പെർഫോമൻസ് ശ്രദ്ദേയമായി. തുടർന്ന് സ്ഫോടക വസ്തു കണ്ടെത്താനുള്ള ടാസ്കിൽ റാണിയുടെ മിന്നും പ്രകടനത്തിന് കയ്യടി ലഭിച്ചു.
കൊല്ലം സിറ്റി പൊലീസ് ഡോഗ് സ്ക്വാഡിനു വേണ്ടി പുതിയതായി അനുവദിച്ച വാഹനത്തിന്റെ ഫ്ലാഗ് ഓഫ് സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ നിർവഹിച്ചു.
കൊല്ലം എ.ആർ ക്യാമ്പ് ഡെപ്യൂട്ടി കമാണ്ടൻറ് ആർ. ബാലൻ, കൊല്ലം എ.സി.പി എ. പ്രതീപ് കുമാർ, അസി. കമാണ്ടൻറ് രാജു എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here