‘നിങ്ങള്‍ നിപ്പയെ അതിജീവിച്ചതില്‍ അതിശയമില്ല’; ആരോഗ്യ വകുപ്പിന്റെ നടപടികള്‍ക്ക് ജര്‍മനിയില്‍ നിന്നും പ്രശംസ

തുടരെയുള്ള പ്രളയവും നിപ്പയും ഇപ്പോള്‍ ഒടുവില്‍ കൊറോണയും ലോക രാജ്യങ്ങള്‍ക്ക് തന്നെ മാതൃകയാവും വിധം അതിജീവിച്ച കേരളത്തിന്റെ ആരോഗ്യവകുപ്പും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറും ഏറെ പ്രശംസനേടിയിരുന്നു.

ചൈനയില്‍ നിന്നും വ്യാപിച്ച കൊറോണയുടെ പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് നടത്തുന്ന ചിട്ടയായ പ്രവര്‍ത്തനത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് ജര്‍മനിയിലെ ഒരു കാര്‍ഡിയോളജിസ്റ്റ്.

കൊറോണ പ്രതിരോധത്തിനായി കണ്ണൂര്‍ വിമാനത്താവളത്തില്‍ തയ്യാറാക്കിയ മെഡിക്കല്‍ യൂണിറ്റില്‍ നിന്നും പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു കേരളത്തിന്റെ ആരോഗ്യ പ്രവര്‍ത്തനത്തെ പ്രശംസിച്ചുകൊണ്ട് ഡോക്ടറുടെ കമന്റ്

‘NOW I DON’T WONDER HOW YOU PEOPLE CONTROLLED NIPAH’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here