വെടിയുണ്ടകള്‍ കാണാതായ സംഭവം: അന്വേഷണത്തിന് പ്രത്യക സംഘം; ഐജി ശ്രീജിത്തിന് ചുമതല

പൊലീസിൽ വെടിയുണ്ട കാണാതായ സംഭവം പ്രത്യേകസംഘം അന്വേഷിക്കും ഐ.ജി ശ്രീജിത്തിന്‍റെ മേൽനോട്ടത്തിൽ എസ്.പി ഷാനവാസാണ് അന്വേഷണം നടത്തുക.

ഏ‍ഴ് ഘട്ടങ്ങളിലായി രണ്ട് 1996 മുതൽ 2018 വരെ എസ്‌എപിയിൽ സൂക്ഷിച്ച വെടിയുണ്ടകൾ കാണാതായെന്ന പരാതിയിലാണ്‌ അന്വേഷണം.ഐ.ജി ശ്രീജിത്തിന്‍റെ മേൽനോട്ടത്തിൽ എസ്.പി ഷാനവാസും സംഘവുമാണ് അന്വേഷണം നടത്തുക.

15 ഉദ്യോഗസ്ഥരാണ് ഐ.ജി ശ്രീജിത്തിൻെറ പ്രത്യേക സംഘത്തിൽ ഉൾപെടുന്നത്. 24 വർഷത്തെ ഏഴ് ഘട്ടമായി തിരിച്ചായിരിക്കും ഇവർ അന്വേഷണം നടത്തുക.രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് ക്രൈബ്രാഞ്ചിൻെറ തീരുമാനം.

2019മാർച്ചിലാണ് വെടിയുണ്ട കാമാതായ സംഭവവുമായി ബന്ധപെട്ട് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നത്. പതിനൊന്ന് പേരടങ്ങുന്ന പ്രതിപട്ടികയിൽ പത്ത്പേരുംയു ഡി എഫിന്‍റെ സംഘടനാ നേതാക്കളായിരുന്നു.

യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ പൊലീസ്‌ അക്കാദമിയിലേക്ക്‌ കൊണ്ടുപോയ വെടിയുണ്ടകളിൽ 200 എണ്ണത്തിന്റെ കുറവുണ്ടായിരുന്നു.

വിശദമായ അന്വേഷണത്തിന്‌ ബറ്റാലിയൻ ഡിഐജി നൽകിയ ശുപാർശ അന്ന്‌ ആഭ്യന്തരവകുപ്പ്‌ മറച്ചുവച്ചു. എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നതോടെ 2017ൽ ഇതേക്കുറിച്ച്‌ അന്വേഷിക്കാൻ ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി.

തുടർന്ന്‌, പൊലീസിൽ പരാതി നൽകുകയും 11 പേർക്കെതിരെ കേസെടുക്കുകയും ചെയ്‌തു. ഇതാണ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുന്നത്‌. അന്വേഷണം രണ്ടുമാസത്തിനകം പൂർത്തിയാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News