പൊലീസില്‍ ക്രമക്കേട് നടന്നിട്ടില്ല; സിഎജി റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി; സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി

തിരുവനന്തപുരം:കേരളാ പൊലീസിലെ തോക്കുകളും വെടിയുണ്ടകളും കാണാനില്ലെന്ന സിഎജി റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി തള്ളി.

സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പലതും വസ്തുതാ വിരുദ്ധമാണെന്നും ആഭ്യന്തര സെക്രട്ടറി സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

തോക്കുകള്‍ നഷ്ടപ്പെട്ടില്ലെന്നും ഇത് കണക്കെടുപ്പില്‍ വ്യക്തമായതാണെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു വെടിയുണ്ടകള്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും.

വെടിയുണ്ടകളുടെ കാര്യത്തില്‍ ദീര്‍ഘകാലത്തെ കണക്കെടുപ്പ് വേണം‌. സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ കര്‍ശനമായി നടപ്പാക്കണമെന്നാണു ശുപാര്‍ശ.

അതിനിടെ, പൊലിസിന്റെ വെടിയുണ്ടകൾ കാണാതായ കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചു.

എഡിജിപി ടോമിൻ തച്ചങ്കരിയുടെ മേൽനോട്ടത്തിൽ ഐജി. എസ്. ശ്രീജിത്ത് അന്വേഷണത്തിന് നേതൃത്വം നൽകും. വെടിയുണ്ടകൾ കാണാതായ 22 വർഷത്തെ, 7 ഘട്ടങ്ങളായി തിരിച്ചാണ് അന്വേഷണം

സിസിടിവി ഉള്‍പ്പെടെ ഉള്ള ഉപകരണങ്ങള്‍ വാങ്ങിയത് ചട്ടങ്ങള്‍ പാലിച്ചാണ് കെല്‍ട്രോണ്‍ മുഖേനയാണ് കരാര്‍ നല്‍കിയതെന്നും ആഭ്യന്തര വകുപ്പിന് ഇതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News