മഹാരാഷ്ട്രയില്‍ പൗരത്വ നിയമഭേദഗതിക്കെതിരായ ഡിവൈഎഫ്‌ഐ സമരത്തിന് നേരെ വീണ്ടും പൊലീസ് അതിക്രമം

കോണ്‍ഗ്രസ് ശിവസേന നേതൃത്വത്തിലുള്ള ശിവസേന സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ പൗരത്വ നിയമത്തിനെതിരായ നിലപാടില്‍ ഇരട്ടത്താപ്പ് തുടരുന്നു.

പൗരത്വ നിയമഭേദഗതിക്കെതിരായി അഖിലേന്ത്യാ തലത്തില്‍ പ്രക്ഷോഭത്തിലാണെന്ന് പറയുമ്പോഴും മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ സിഎഎ വിരുദ്ധ സമരത്തിന് നേരെ ക്രൂരമായ ആക്രമണമാണ് അഴിച്ചുവിടുന്നത്.

രണ്ട് ദിവസം മുന്നെ ഡിവൈഎഫ്‌ഐ നേതൃത്വത്തിലുള്ള സമരത്തിന് അനമതി നിഷേധിക്കുകയും അഖിലേന്ത്യാ പ്രസിഡണ്ട് പിഎ മുഹമ്മദ് റിയാസ്, മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പ്രീതി ശേഖര്‍ തുടങ്ങി നിരവധിപേരെ അറസ്റ്റ് ചെയ്തിരുന്നു.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ താമസ സ്ഥലം ഉള്‍പ്പെടെ വളഞ്ഞ് മാര്‍ച്ചിനെ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിന്നോട്ട് പോയില്ല.

നാല് ദിവസത്തെ മാര്‍ച്ചിന് നേരെ തുടര്‍ച്ചയായ മൂന്നാം ദിവസവും മഹാരാഷ്ട്രാ പൊലീസ് ആക്രമണം അഴിച്ചുവിട്ടു. എല്ലാ അതിക്രമങ്ങളെയും അതിജീവിച്ച് ഓരോ ദിവസം കഴിയും തോറും സമരം ശക്തമാകുന്ന കാഴ്ചയാണ് മഹാരാഷ്ട്രയില്‍ കാണുന്നത്. ആക്രമണത്തില്‍ സംസ്ഥാന സെക്രട്ടറി പ്രീതി ശേഖര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരുക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News