ബന്ദിപ്പൂര്‍ രാത്രി യാത്രാനിരോധനം; ഉറച്ച നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍

ബന്ദിപ്പൂര്‍ രാത്രി യാത്രാ നിരോധന വിഷയത്തില്‍ ഉറച്ച നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍.

നിര്‍ദിഷ്ട ബദല്‍ പാത അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ബദല്‍ പാതയ്ക്ക് വേണ്ടി വനഭൂമിയും കൃഷി ഭൂമിയും നശിപ്പിക്കേണ്ടിവരും. ദേശീയപാത 766ല്‍ ഗതാഗത നിരോധനത്തിന് പറഞ്ഞ കാരണങ്ങള്‍ ബദല്‍ പാതയ്ക്കും ബാധകമാണ് എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

വ്യോമ റെയില്‍ ജല ഗതാഗത സൗകര്യങ്ങള്‍ ഇല്ലാത്ത വയനാടിന്റെ അതിജീവന പാതയാണ് കോഴിക്കോട് കൊല്ലഗല്‍ ദേശീയപാത.

അതിനാല്‍ ബന്ദിപ്പൂര്‍ കടുവ മേഖലയിലെ രാത്രി യാത്ര നിരോധനം ഇനിയും തുടരാന്‍ പാടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സുപ്രീംകോടതിയില്‍ നല്‍കിയ അധിക സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നിര്‍ദിഷ്ട മാനന്തവാടി ഗോണിക്കുപ്പ മൈസൂര്‍ ബദല്‍പാതയെയും സര്‍ക്കാര്‍ എതിര്‍ത്തു.

ബദല്‍ പാത കടന്നു പോകേണ്ടത് പരിസ്ഥിതി ദുര്‍ബല പ്രദേശത്തു കൂടിയാണ്. വനനശീകരണവും ആയിരക്കണക്കിന് ഹെക്ടര്‍ കൃഷി ഭൂമിയും നശിക്കും. കര്‍ണാടക ഉദ്യോഗസ്ഥര്‍ മാത്രം ഉള്‍പ്പെട്ട ഉദ്യോഗസ്ഥ സംഘമാണ് ബദല്‍ പാത ശുപാര്‍ശ ചെയ്തത്. അതിനാല്‍ മാനന്തവാടി ഗോണിക്കുപ്പ മൈസൂര്‍ പാത അംഗീകരിക്കാനാകില്ല എന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. രാത്രി യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത് ശാസ്ത്രീയമായ പഠനം നടത്താതെയാണ്.

കടുവ സംരക്ഷണത്തിന് ഒരു പ്രത്യേക പ്രദേശത്ത് മാത്രം നിരോധനം ഏര്‍പ്പെടുത്തിയത് ഉചിതമല്ല. പ്രാദേശിക ഭരണകൂടങ്ങള്‍ ദേശീയപാതകളില്‍ യാത്രാ നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ദേശീയ പാതയുടെ പ്രസക്തി തന്നെ നഷ്ടമാകും എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ബന്ദിപ്പൂരിലൂടെയുള്ള രാത്രി യാത്രാ നിരോധനം നീക്കി ഉപരിതല ഗതാഗത മന്ത്രലയം ശുപാര്‍ശ ചെയ്ത ആകാശ പാത നിര്‍മിക്കാന്‍ സുപ്രീം കോടതി നിര്‌ദേശിക്കണം എന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മാര്‍ച്ച് മാസത്തിലാണ് സുപ്രീംകോടതി യാത്ര നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ വീണ്ടും പരിഗണിക്കുക. മാനന്തവാടി ഗോണിക്കുപ്പ ബദല്‍ പാത അംഗീകരിപ്പിക്കാന്‍ സര്‍ക്കാര്‍ ഗൂഢാലോചന എന്ന ദുരാരോപണത്തിന് മറുപടികൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News