ശരണ്യയുമായി തെളിവെടുപ്പു നടത്തി; ഭര്‍ത്താവിനെയും കാമുകനെയും പൊലീസ് വിട്ടയച്ചു

കണ്ണൂരില്‍ ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ ശരണ്യയുമായി പോലീസ് തെളിവെടുപ്പു നടത്തി. ശരണ്യയുടെ വീട്ടിലും കടപ്പുറത്തു എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. രോഷാകുലരായ നാട്ടുകാരെ നിയന്ത്രിക്കാന്‍ പോലീസ് പണിപ്പെട്ടു.

രാവിലെ 9 30 ഒടൈയാണ് തെളിവെടുപ്പിനായി പോലീസ് ശരണ്യയെ കൊണ്ടുപോയത്. സ്റ്റേഷനില്‍ നിന്നും പ്രതിയെ പുറത്തിറക്കിയപ്പോള്‍ തന്നെ ജനരോഷം അണപൊട്ടി. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തെയാണ് തെളിവെടുപ്പ് നടന്ന സ്ഥലങ്ങളില്‍ വിന്യസിച്ചത്. ജനങ്ങളെ നിയന്ത്രിച്ച് ശരണ്യയെ വീട്ടില്‍ എത്തിക്കാന്‍ പോലീസ് ഏറെ പാടുപെട്ടു.

കണ്ണൂര്‍ തയ്യിലിലെ വീട്ടില്‍ കുഞ്ഞു കിടന്നുറങ്ങിയ സ്ഥലവും കുഞ്ഞിനേയും കൊണ്ട് നടന്നുപോയ വഴിയും കടപ്പുറത്ത് കൊണ്ടുപോയി എറിഞ്ഞത്തും മറ്റും ശരണ്യ പോലീസിന് കാണിച്ചു കൊടുത്തു. തെളിവെടുപ്പില്‍ ഉടനീളം ശരണയെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ മുറവിളി കൂട്ടി.

കൊലപാതകം ശരണ്യ ഒറ്റയ്ക്ക് ആസൂത്രണം ചെയ്തു നടപ്പിലാക്കിയ ആണെന്ന് പോലീസ് വ്യക്തമാക്കി. കുറ്റകൃത്യത്തില്‍ പങ്കില്ലന്ന് തെളിഞ്ഞതിനാല്‍ ഭര്‍ത്താവിനേയും കാമുകനേയും പൊലീസ് വിട്ടയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News