വ്യവസായ രംഗത്തുണ്ടായ മാറ്റമാണ് കേരളത്തിന് മെച്ചപ്പെട്ട വളര്‍ച്ച നേടാന്‍ ഇടയാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി; പ്രവാസികളായ നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരം നല്‍കും

കേരളം വ്യവസായം തുടങ്ങാന്‍ കഴിയാത്ത നാടാണെന്ന പ്രചാരണം നടത്തിയവര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വ്യവസായ രംഗത്തുണ്ടായ മാറ്റമാണ് കേരളത്തിന് മെച്ചപ്പെട്ട വളര്‍ച്ച നേടാന്‍ ഇടയാക്കിയത്. പ്രവാസികളായ നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരം നല്‍കും. നിക്ഷേപിക്കുന്ന പണത്തിന് ഉറപ്പും നല്‍കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വ്യവസായ വകുപ്പിന്റെ ശില്‍പ്പശാലയില്‍ വ്യക്തമാക്കി.

കേരളത്തെ നിക്ഷേപക സൗഹൃദ ഇടമാക്കി മാറ്റുന്നതിന് തടസമായിരുന്നത് ഇവിടെ നിലനിന്ന പൊതുശീലമായിരുന്നു. പുതിയ വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കാന്‍ എടുക്കുന്ന കാലതാമസമായിരുന്നു പ്രധാന പ്രശ്‌നം.വ്യവസായ രംഗത്തുണ്ടായ മാറ്റമാണ് കേരളത്തിന് മെച്ചപ്പെട്ട വളര്‍ച്ച നേടാന്‍ ഇടയാക്കിയത്. നിയമ ഭേദഗതിലിലൂടെ ആ തടസം നീക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

”കേരളം വ്യവസായം തുടങ്ങാന്‍ കഴിയാത്ത നാടാണെന്ന പ്രചാരണം നടത്തിയവര്‍ പുനര്‍വിചിന്തനം നടത്തണം. ഇപ്പോഴും അത്തരം പ്രചാരണത്തിന് പൂര്‍ണമായ മാറ്റമുണ്ടായിട്ടില്ല. എന്നാല്‍ അനുഭവത്തില്‍ അതില്ല. നിക്ഷേിക്കാന്‍ തയ്യാറായി വരുന്നവര്‍ക്ക് എല്ലാ സൗകര്യവും നല്‍കും.”

നമ്മുടെ നാട്ടില്‍ വലിയ തോതില്‍ നിക്ഷേപകര്‍ ഉണ്ട്. പ്രവാസികളായ നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരം നല്‍കും.നിക്ഷേപിക്കുന്ന പണത്തിന് ഉറപ്പും നല്‍കും. കേരളത്തിലെക്ക് വലിയ തോതില്‍ വലിയ നിക്ഷേപകര്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ വരാന്‍ സന്നദ്ധത അറിയിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ മാനേജ്മെന്റ് സംവിധാനം കൂടുതല്‍ ശാസ്ത്രീയമാകണം. ചുമതലക്കാര്‍ സ്ഥാപനനടത്തിപ്പില്‍ ശാസ്ത്രീയബോധമുള്ളവരാകണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സര്‍ക്കാര്‍ അതിന് പരിശീലന സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News