കൊല്ലത്ത് പാലം പുനഃനിർമ്മാണത്തിനിടെ മണ്ണിടിയിൽപ്പെട്ട നിർമ്മാണ തൊഴിലാളികളെ  രക്ഷപ്പെടുത്തി

കൊല്ലത്ത് പാലം പുനഃനിർമ്മാണത്തിനിടെ മണ്ണിടിയിൽപ്പെട്ട നിർമ്മാണ തൊഴിലാളികളെ  രക്ഷപ്പെടുത്തി. കരിക്കോട് സ്വദേശി ചന്തു,പുനലൂർ സ്വദേശി നൗഷാദ് എന്നവരാണ് മണ്ണിനടിയിൽപ്പെട്ടത്.

കൊല്ലം കല്ലുപാലം പുനഃനിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ തടയാൻ താൽക്കാലിക സംരക്ഷണ ഭിത്തിക്കായുള്ള നിർമ്മാണം നടക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞ് രണ്ടു പേർ മണ്ണിനടിയിൽപെട്ടത്.

ആദ്യം നൗഷാദിനെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ രക്ഷപ്പെടുത്തി ചന്തുവിനെ ഫയർ ആന്റ് റെസ്ക്യു ടീം 40 മിനിറ്റ് നേരത്തെ രക്ഷാ പ്രവർത്തനത്തിലൂടെയാണ് രക്ഷപ്പെടുത്തിയത്. ചന്തു നെഞ്ചളവോളം മണ്ണിനടിയിലായിരുന്നുവെന്ന് നൗഷാദ് പറഞ്ഞു.

അതേ സമയം വേണ്ടത്ര സുരക്ഷാ മാനദണ്ഡങൾ പാലിക്കാതെയാണ് മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തനങൾ നടത്തിയതെന്ന് പ്രദേസവാസികൾ പറഞ്ഞു.

ഇപ്പോൾ അപകടം സംഭവിച്ചതിന്റെ മറുകരയിൽ മണ്ണിടിച്ചിൽ ഭയന്ന്റോഡിന്റെ ഓരത്തുകൂടി ഗതാഗതം അനുവദിക്കുന്നില്ല.

ഈ അനുഭവം നിലനിൽക്കെയാണ് സുരക്ഷാ മ‌നദണ്ഡങൾ പാലിക്കാതെ രാവും പകലും നിർമ്മാണ പ്രവർത്തി നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News