‘പട്ടിണിയെയല്ല, പാവപ്പെട്ടവനെത്തന്നെ ഇല്ലാതാക്കുക’യാണ്’

പട്ടിണിയെയല്ല, പാവപ്പെട്ടവനെത്തന്നെ ഇല്ലാതാക്കുക’യാണ് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നയമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഗുജറാത്തിലെ ചേരികളെ മതില്‍കെട്ടി മറയ്ക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ മുഖം വ്യക്തമാകുന്നു.ശ്രീകാര്യം ലയോള കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസില്‍ ‘ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ സുവര്‍ണ ജൂബിലി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു യെച്ചൂരി.

കേന്ദ്രസര്‍ക്കാരിന്റെ വികലമായ സാമ്പത്തികനയത്തിന്റെ ഫലമായി രാജ്യത്തിന്റെ ജിഡിപി തുടര്‍ച്ചയായി താഴേക്ക് പോകുന്നു. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel