വെടിയുണ്ടകള്‍ കാണാതായ സംഭവം: സിബിഐ അന്വേഷണ ആവശ്യം ഹൈക്കോടതി തള്ളി; പ്രതിപക്ഷത്തിന് തിരിച്ചടി

പൊലീസ് സേനയിലെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ഇല്ല. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.

മാധ്യമ വാര്‍ത്തകളുടെ അതിസ്ഥാനത്തില്‍ ഹൈക്കോടതിക്ക് കേസെടുക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയത്. നേരത്തെ സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തോക്കുകളുടെ പരിശോധന നടത്തിയെങ്കിലും സിഎജി റിപ്പോര്‍ട്ടില്‍ പറയും വിധം തോക്കുകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയില്ല,

തോക്കുകള്‍ പരിശോധന നടത്തിയ ടോമിന്‍ ജെ തച്ചങ്കരിയും ആഭ്യന്തര സെക്രട്ടറിയും സിഎജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ തള്ളിയിരുന്നു. അനാവശ്യ ആരോപണങ്ങളുമായെത്തിയ പ്രതിപക്ഷത്തിന്‍ ഹൈക്കോടതി തീരുമാനം കനത്ത തിരിച്ചടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News