ലളിതം സുന്ദരം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന “ലളിതം സുന്ദരം”എന്ന ചിത്രത്തിന്റെ ചിത്രീകരണം വണ്ടിപ്പെരിയാറില്‍ ആരംഭിച്ചു.

മഞ്ജു വാര്യർ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സെഞ്ച്വറിയുമായി സഹകരിച്ച് മഞ്ജു വാര്യര്‍ നിർമിക്കുന്ന ഈ ചിത്രത്തില്‍ കൂടിയായ ഇതിൽ ബിജുമേനോനും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സെെജു കുറുപ്പ്,അനു മോഹന്‍,രഘുനാഥ് പലേരി,സറീന വഹാബ്,ദീപ്തി സതി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

പി സുകുമാർ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം പ്രമോദ് മോഹൻ എഴുതുന്നു.

ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകരുന്നു.എഡിറ്റര്‍-ലിജോ പോള്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശ്രീകുമാര്‍ എ ഡി,എക്സിക്യൂട്ടീവ് പ്രാെഡ്യൂസര്‍-ബിനീഷ് ചന്ദ്രന്‍,കല-എം ബാവ,മേക്കപ്പ്-റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം – സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വാവ, സ്റ്റില്‍സ്-രാഹുല്‍ എം സത്യന്‍, പരസ്യക്കല-ഓള്‍ഡ്മങ്കസ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News