കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ ശരണ്യ റിമാന്‍ഡില്‍

കണ്ണൂരില്‍ കാമുകനൊപ്പം ജീവിക്കാന്‍ കുഞ്ഞിനെ കടല്‍ ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ ശരണ്യ റിമാന്‍ഡില്‍.

കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.

മാര്‍ച്ച് നാലുവരെയാണ് ശരണ്യയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. നേരത്തെ സംഭവ സ്ഥലത്തും വീട്ടിലും പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

പ്രദേശ വാസികളുടെ കനത്ത പ്രതിഷേധത്തിന് നടുവിലാണ് കനത്ത പൊലീസ് സന്നാഹത്തോടെ പ്രതിയെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here