വെടിയുണ്ട ഉരുക്കി പൊലീസ് മുദ്ര; എസ്എപി ക്യാമ്പില്‍ നിന്നും 300 വ്യാജ വെടിയുണ്ടകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: പൊലീസില്‍ നിന്ന് കാണാതായ വെടിയുണ്ടകള്‍ ഉരുക്കി നിര്‍മ്മിച്ച പിത്തള ശില്‍പ്പം ക്രൈംബ്രാഞ്ച് കണ്ടെടുത്തു. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പരിശോധനക്കിടെയാണ് ശില്‍പ്പം കണ്ടെടുത്തത്.

പ്രസംഗപീഠത്തില്‍ പതിച്ച ശില്‍പ്പത്തിന് 16 വര്‍ഷത്തിലേറെ പഴക്കം. എസ് എ പി ക്യാമ്പിലെ പരിശോധനയില്‍ 300 ഓളം വ്യാജ വെടിയുണ്ടകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു .

ഏത് കാലത്ത് നിര്‍മ്മിച്ച ശില്‍പ്പം എന്നറിയാല്‍ ഫോറന്‍സിക്ക് പരിശോധന നടത്തും . വ്യാജ വെടിയുണ്ടകള്‍ ആയുധ ഫാക്ടറിയില്‍ നിര്‍മ്മിച്ചതോയെന്നറിയാന്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും.

വെടിയുണ്ടയുടെ കാലി കേസ് ഉരുക്കി നിര്‍മ്മിച്ച പോലീസ് മുദ്രയാണ് തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ പരിശോധനക്കിടെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. പിച്ചളയില്‍ നിര്‍മ്മിച്ച ഈ പോലീസ് മുദ്രക്ക് രണ്ട് കിലോ 37 ഗ്രാം തൂക്കം ഉണ്ട്.

എസ് എ പി ക്യാമ്പിലെ പ്രസംഗ പീഠത്തില്‍ പതിച്ച നിലയില്‍ ആയിരുന്നു ശില്‍പ്പം. ഇത് ഫോറന്‍സിക്ക് പരിശോധക്കയക്കും എന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു .

160 ലേറെ വെടിയുണ്ടകളുടെ കാലി കേസ് ഉരുക്കിയാണ് ശില്‍പ്പം ഉണ്ടാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശില്‍പ്പത്തിന് 16 വര്‍ഷത്തിലേറെയെങ്കിലും പഴക്കം ഉണ്ട്. 2006 ന് മുന്‍പ് നിര്‍മ്മിച്ചതാണ് ഈ പ്രസംഗപീഠവും അതില്‍ പതിച്ച ഈ പിത്തള ശില്‍പ്പവും എന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍ .പരിശോധനക്കിടയില്‍ 300 ഓളം വ്യാജ വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്.

കണാതെ പോകുന്ന വെടിയുണ്ടകള്‍ക്ക് പകരം മേലുദ്യോഗസ്ഥരെ കബളിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ വ്യാജ വെടിയുണ്ടകള്‍ നിര്‍മ്മിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത് .വ്യാജ വെടിയുണ്ടകള്‍ ആയുധ നിര്‍മ്മാണ ഫാക്ടറിയില്‍ അയച്ച് പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അനില്‍കുമാര്‍ വ്യക്തമാക്കി.

പ്രതിഷേധവുമായി ഐ പി എസ് അസോസിയേഷന്‍

മുതിര്‍ന്ന ഐപി എസ് ഉദ്യോഗസ്ഥരുടെ വീടിന്റെ പരിസരങ്ങളില്‍ കയറി പരിശോധന നടത്തിയ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ പ്രതിഷേധവുമായി IPS അസോസിയേഷന്‍ . മാധ്യമങ്ങളുമായി എത്തി പ്രതിപക്ഷ നേതാക്കള്‍ പരിശോധന നടത്തിയത് അപലപനീയമെന്ന് ഐ പി എസ് അസോസിയേഷന്‍ .

തങ്ങളുടെ കുടംബങ്ങളുടെ സുരക്ഷയുടെയും സ്വകാര്യതയുടെ ലംഘനം ആണ് നടന്നതെന്ന് ഐപിഎസ് അസോസിയേഷന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി .പ്രതിപക്ഷ നേതാക്കളുടെ പേര് പറയാതെയാണ് IPട അസോസിയേഷന്റെ വാര്‍ത്താകുറിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel