പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടം തടയുന്നതില്‍ വീഴ്ച വരുത്തിയ പൊലീസ്, റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചു. ഇവര്‍ക്കെതിരെയുള്ള വകുപ്പുതല നടപടി എന്തെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ പൊതുഭരണ വകുപ്പ് സെക്രട്ടറിയോട് മന്ത്രിസഭായോഗം നിര്‍ദേശിച്ചു.

ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച പി.എസ്. ഗോപിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.അപകടകരമായ രീതിയില്‍ വെടിക്കെട്ട് നടന്നിട്ടും നിര്‍ത്തിവയ്ക്കാന്‍ പൊലീസോ ജില്ലാ ഭരണകൂടമോ ഇടപെട്ടില്ല. വെടിക്കെട്ടിനു മേല്‍നോട്ടക്കാരനുണ്ടായിരുന്നില്ല.

ജനത്തിന്റെ സുരക്ഷയ്ക്ക് ഒരു നടപടിയും പൊലീസ് സ്വീകരിച്ചില്ലെന്നും കമ്മിഷന്‍ കണ്ടെത്തിയിരുന്നു. 2016 ഏപ്രില്‍ പത്തിന് പുലര്‍ച്ചെ 3.17ന് കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ 110 പേരാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News