തമി‍ഴ്നാട്ടില്‍ രണ്ടിടങ്ങളില്‍ വാഹനാപകടം; 21 മരണം, 23 പേര്‍ക്ക് പരുക്ക്; മരിച്ചവരില്‍ മൂന്ന് സ്ത്രീകളും

പാലക്കാട് തമിഴ്‌നാട് അവിനാശിയില്‍ വാഹനാപടത്തില്‍ പതിമൂന്ന് പേര്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരണപ്പെട്ടവരില്‍ കൂടുതലും മലയാളികള്‍ ആണെന്നാണ് പ്രാഥമിക വിവരം.

പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസും മിനി ലോറിയുമാണ് അപകടത്തില്‍ പെട്ടത്. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

വണ്‍വേ ട്രാക്കിലൂടെ സഞ്ചരിക്കുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന് നേരെ ട്രാഫിക് നിയമം ലംഘിച്ച് എതിര്‍ ദിശയില്‍ നിന്ന് വന്ന കണ്ടെയ്നല്‍ ലോറി ഇടിക്കുകയായിരുന്നു.

യാത്രക്കാര്‍ ഉറങ്ങുന്ന സമയമായതിനാലും നഗരത്തില്‍ നിന്നും അല്‍പം അകലെയായാണ് വാഹനാപകടം നടന്നതെന്നതും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് ലഭിക്കുന്ന വിവരങ്ങള്‍.

മരിച്ചവരില്‍ മൂന്ന് സ്ത്രീകളുണ്ട് ഇരുപത്തിമൂന്ന് പേര്‍ക്ക് പരുക്കേറ്റു മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

സേലത്ത് വാഹനാപകടത്തില്‍ അഞ്ച് മരണം

സേലത്ത് ഒമ്‌നി വാന്‍ അപകടത്തില്‍പ്പെട്ട് അഞ്ച് മരണം. മരിച്ചവര്‍ നേപ്പാള്‍ സ്വദേശികളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News