വെടിയുണ്ട ഉരുക്കി നിര്‍മിച്ച പിച്ചളമുദ്ര പിടിച്ചെടുത്തു; വീഴ്ച്ചവരുത്തിയ പൊലീസുകാരെ അറസ്റ്റ് ചെയ്‌തേക്കും

ഉണ്ടകള്‍ കാണാതപോയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് കര്‍ശന നടപടിക്കൊരുങ്ങുന്നു. വീ‍ഴ്ച്ച വരുത്തിയ പോലീസുകാരെ അറസ്റ്റ് ചെയ്തേക്കും.

വെടിയുണ്ടകൾ ഉരുക്കി നിർമ്മിച്ച പിത്തള ശിൽപ്പം കണ്ടെടുത്തതിന് പിന്നാലെയാണ് അറസ്റ്റിന് കളമൊരുങ്ങുന്നത്.

വെടിയുണ്ടകള്‍ ഉരുക്കി പിത്തള ശില്‍പ്പം നിര്‍മ്മിച്ചതിന്‍റെ തൊണ്ടി മുതല്‍ പിടിച്ചെടുത്തതോടെയാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട പോലീസുകാരെ അറസ്റ്റ് ചെയ്യാന്‍ ആലോചന നടക്കുന്നത്.

എഫ്ഐആറില്‍ 11 പേരാണ് പ്രതികള്‍. 1996 മുതല്‍ എസ്എപി ക്യാമ്പില്‍ ജോലി നോക്കിയിരുന്ന പോലീസുകാരാണ് കേസിലെ പ്രതിപട്ടികയില്‍ ഉളളത്.

വെടിയുണ്ടയുടെ കാലിക്കേസ് ഉരുക്കി ശില്‍പ്പം പണിതു എന്നത് ലഭിക്കാവുന്ന ഏറ്റവും നല്ല തെളിവാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വിലയിരുത്തല്‍.

യതാര്‍ത്ഥ വെടിയുണ്ടകള്‍ക്ക് പകരം 300 ഒാളം വ്യാജ വെടിയുണ്ടകള്‍ കൊണ്ടവെച്ചത് ഗുരുതരമായ ക്രിമിനല്‍കുറ്റമെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍.

അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ പ്രതികളായ പോലീസുകാരുടെ മൊ‍ഴിയെടുപ്പും , പരിശോധനയും നടക്കും. ഫോറന്‍സിക്ക് റിപ്പോര്‍ട്ട് ലഭിച്ച ശേഷം അറസ്റ്റിലേക്ക് നീങ്ങാം എന്ന ആലോചനയുണ്ടെങ്കിലും നിയമസഭ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ കേസില്‍ ശക്തമായ നടപടി ഉണ്ടാകണമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News