അമിത വേഗം, നിയമലംഘനം, അശ്രദ്ധ; അവിനാശിയിലെ അപകടം കവര്‍ന്നെടുത്തത് 20 ജീവനുകള്‍; അപകട വിവരങ്ങള്‍ അറിയാന്‍ ഹെല്‍പ്പ് ലൈന്‍

തമിഴ്‌നാട്ടിലെ അവിനാശിയില്‍ ഇന്ന് പുലര്‍ച്ചെ 3 30 ഓടെ ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനേഴായി.

നാല്‍പ്പത്തിയെട്ട് പേരുണ്ടായിരുന്ന ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ ഇരുപതുപേരുടെ മരണം സ്ഥിരീകരിച്ചു.

ക്രിഷ് ജോര്‍ദന്‍, റഫേല്‍, വിഡി ഗിരീഷ്, ബൈജു, റോസ്ലി, കിരണ്‍ കുമാര്‍, ഇഗ്നി, രോഷ്ന, സോനാ സണ്ണി എന്നിവരാണ് മരണപ്പെട്ടത്.

ബസിലെ ആകെ യാത്രക്കാരില്‍ 38 പേര്‍ മലയാളികളാണ്. മരിച്ചവരിലും ഭൂരിഭാഗം പേരും മലയാളികളാണ്. വണ്‍ വേയിലൂടെ സഞ്ചരിക്കുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനുനേരെ എതിര്‍ ദിശയില്‍ നിയമംലംഘിച്ച് വന്ന ടൈല്‍സ് കയറ്റിയ ലോറി ഇടിക്കുകയായിരുന്നു.

അപകടത്തില്‍ മരിച്ചവരില്‍ കെഎസ്ആര്‍ടിസ് ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഉല്‍പ്പെട്ടിട്ടുണ്ടെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞും അപകടത്തെ കുറിച്ച് അന്വേഷിക്കും.

25 പേരെ ഗുരുതര പരുക്കുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഗതാഗത മന്ത്രി പറഞ്ഞു. പരുക്കേറ്റവര്‍ പുണ്ടി, തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ഗതാഗത മന്ത്രി പറഞ്ഞു.

ബസിന്റെ വലതുവശത്ത് ഇരുന്നവരാണ് ഏറെയും മരണപ്പെട്ടത്. ഇന്നലെ രാത്രി എട്ടുമണിക്ക് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട ഇന്ന് രാവിലെ ഏ‍ഴുമണിക്ക് എറണാകുളത്ത് എത്തേണ്ട ബസാണ് അപകടത്തില്‍പ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News