അവിനാശി അപകടം: അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കാന്‍ പാലക്കാട് കലക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം; രണ്ട് മന്ത്രിമാര്‍ അപകട സ്ഥലത്തേക്ക്

അവിനാശിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും പരുക്കേറ്റവര്‍ക്ക് അടിയന്തിര വൈദ്യസഹായങ്ങള്‍ ലഭ്യമാക്കാനും പാലക്കാട് കലക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

രക്ഷാപ്രവര്‍ത്തനങ്ങളും ചികിത്സാ സഹായങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ക്രോഡീകരിക്കാന്‍ രണ്ട് സംസ്ഥാന മന്ത്രിമാര്‍ക്ക് തമിഴ്‌നാട്ടിലേക്ക് പുറപ്പെടാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ഗതാഗത മന്ത്രി എകെ ശശീന്ദ്രനും, വിഎസ് സുനില്‍കുമാറും തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു. അപകട വിവരങ്ങള്‍ അറിയുന്നതിന് ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ലഭ്യമാക്കിയിട്ടുണ്ട്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News