അവിനാശി അപകടം; പരുക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാന്‍ ആംബുലന്‍സുകള്‍ തമിഴ്‌നാട്ടിലേക്ക്

കോയമ്പത്തൂര്‍ വാഹനാപകടം പരുക്ക് പറ്റിയ മലയാളികളെ നാട്ടില്‍ എത്തിക്കാന്‍ ആറു 108 ആംബുലന്‍സുകള്‍ കോയമ്പത്തൂര്‍ തിരുപ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കും, അവിനാശി ജില്ലാ ആശുപത്രിയിലേക്കും തിരിച്ചു.

പാലക്കാട് ജില്ലാ കളക്ടറും, എസ്.പിയുമാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പാലക്കാട് 4 ആംബുലന്‍സുകളും തൃശൂരില്‍ 5 108 ആംബുലന്‍സുകളും ഇതിന് പുറമെ സജ്ജമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News