‘നമോ സംസ്‌കൃത’ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ഭാരത മഹാത്മ്യവും, സംസ്കൃത ഭാഷ ശ്രേഷ്ഠ ജ്ഞാനവും ലോകത്തെ അറിയിക്കാൻ ദേശ കൂട്ടായ്മയിൽ ഒരു സിനിമ ”നമോ ” രണ്ട് പ്രാവശ്യം ഗിന്നസ് റെക്കാർഡും ഇന്ത്യൻ പനോരമ അംഗീകാരവും നേടിയ തന്റെ കഴിഞ്ഞ സിനിമകൾക്ക് ശേഷം സംവിധായകൻ വിജീഷ് മണിയാണ് പുതുമയാർന്ന തന്റെ പുതിയ സിനിമ പൂർത്തിയാക്കിയത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലേയും കലാകാരൻമാരുടെ കൂട്ടായ്മയിലാണ് ഈ ചിത്രം പിറന്നത്.

കൃഷ്ണ കുചേല കഥയുടെ ഇതിവൃത്തത്തിലൂടെ നല്ല രാജാവും നല്ല പ്രജയും എന്തായിരിക്കണമെന്ന ഭാരതീയ തത്വസംഗിതകളെ സംസ്കൃതത്തിന്റെ തനത് രൂപത്തിൽ തന്നെ രേഖപ്പെടുത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ സവിശേഷത.

കൃഷ്ണകുചേല സൗഹൃദത്തിന്റെ വ്യത്യസ്തതയാർന്ന കാഴ്ചകളും ആസ്വാദനവും നൽകുന്ന “നമോ ” വിദേശകാര്യ മന്ത്രാലയത്തിന്റെയും സംസ്കാരിക മന്ത്രാലയത്തിന്റെയും സഹായത്തോടെ ലോകമെമ്പാടും പ്രദർശിപ്പിക്കാനുള്ള പ്രവർത്തനകൾ നടന്നുവരുന്നു.

തന്റെ കരിയറിലെ ഏറ്റവും ആഹ്ലാദവും വിലപ്പെട്ടതുമായ യത്നം തന്നെയായിരുന്നു ഈ സിനിമയുടെ പ്രവർത്തനമെന്ന് സംവിധായകൻ വിജീഷ് മണി അഭിപ്രായപ്പെട്ടു.

ശരീരഭാരം കുറച്ചും, തലമുണ്ഡനം ചെയ്തും പത്മശീ ജയറാം മുഖ്യ കഥാപാത്രമായ കുചേലനാവുന്ന ഈ സിനിമയിലെ അകത്തും പുറത്തും അണിനിരക്കുന്ന കലാകാരൻമാർ ഭാരതത്തിന്റെ ഭിന്ന ദേശങ്ങളിലും ഭാഷകളിലുമുള്ളവരാണ് എന്ന പ്രത്യേകത കൂടിയുണ്ട്.

അനുപ് ജലോട്ട സംഗീതം (മദ്ധ്യപ്രദേശ്), മമ നയൻ നടൻ (ആസാം), ബി ലെനിൽ എഡിറ്റിങ്ങ് (രാജസ്ഥാൻ), സർക്കാർ ദേശായി നടൻ (ഗുജറാത്ത്), മൈഥിലി ജാവക്കർ നടി (മറാത്തി) പ്രവീൺ സിംഗ് ചൗഹാൻ (ഉത്തർ പ്രദേശ്) രാജ് മുബൈ (മഹാരാഷ്ട്ര) വിജയകുമാർ വസ്ത്രാലങ്കാരം (കർണാടക) ,

S. ലോകനാഥൻ സിനിമോട്ടഗ്രാഫർ (തമിഴ്നാട് ) അർജുൻ റെഡ്ഡി (ആന്ധ്രാപ്രദേശ്) ശന്തനു (ഒറീസ) കുടാതെ കേരളത്തിൽ നിന്നും അഞ്ജലി നായർ, സാനിയ , മീനാക്ഷി, മാസ്റ്റർ സായന്ത്, മാസ്റ്റർ എലൻജിലോ ക്രിസ്റ്റിനോ, ബേബി കല്യാണി, P മുരുകേഷ് , പ്രകാശ് ചെങ്ങൽ, റോജി പി കുര്യൻ ,U പ്രസന്നകുമാർ, ശ്രീജിത്ത് ഗുരുവായൂർ, പ്രമോദ്, പ്രകാശ് വാടിക്കൽ . പി. ആർ. ഓ ആതിര ദിൽജിത്ത് സാങ്കേതിക മികവിൽ നിർമ്മാണം പൂർത്തികരിച്ച “നമോ” ഉടൻ തന്നെ റിലീസ് ഉണ്ടാവും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News