കാത്ത് ലാബ്: പത്തനംതിട്ട ജന. ആശുപത്രിയിലെ പ്രവർത്തനം ഇന്ന് ആരോഗ്യ മേഖലയ്ക്ക് മുതൽക്കൂട്ടായി മാറുന്നു

സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ ശോച്യാവസ്ഥയുടെ പേരിലാണ് വാർത്തകളിൽ ഇടം നേടുന്നതെങ്കിൽ പത്തനം തിട്ടയിൽ കഥ മറ്റൊന്നാണ്. സംസ്ഥാനത്ത് ജില്ലാ ആശുപത്രികൾ കേന്ദ്രീകരിച്ച് തുടങ്ങിയ കാത്ത് ലാബ് സംവിധാനത്തിൽ പത്തനംതിട്ട ജന. ആശുപത്രിയിലെ കാത്ത് ലാബിന്റെ പ്രവർത്തനം ഇന്ന് ആരോഗ്യ മേഖലയ്ക്ക് മുതൽക്കൂട്ടായി മാറുകയാണ്.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പത്തനംതിട്ട ജന ആശുപത്രിയിൽ ഹൃദ് രോഗവുമായി ബന്ധപ്പെട്ട് 500ൽ പരം രോഗികളാണ് ചികിത്സ തേടിയത്. ഇത് സംസ്ഥാനത്തെ ജില്ലാ ആശുപത്രികളുടെ ഹൃദയ ശസ്ത്രക്രിയ കണക്ക് പരിശോധിച്ചാൽ ഒരു വലിയ നേട്ടമാണ്.

സംസ്ഥാന സർക്കാർ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്താകെ പൊതുജനാരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംദിച്ച 10 കത്ത് ലാബ് സംവിധാനങ്ങളിൽ ആദ്യത്തേത് 2019 ൽ പത്തനംതിട്ട ജില്ല ജന ആശുപത്രിയിൽ ആണ് സ്ഥാപിച്ചത് .

ഈ കത്ത് ലാബിന്റെ സംവിധാനങ്ങൾ പ്രയോജനപ്പെടുന്നതും ‘ ആശ്രയകരമാണ്. ചെലവേറിയ ഹൃദ് രോഗ ശസ്ത്രക്രിയകൾക്ക് പോലും ഇവിടെ താരതമ്യേന ചെലവ് കുറവ് ആണ്.

ഭൂമി ശാസ്ത്രപരമായി മലയോര മേഖല ഉൾപ്പെടുന്ന പ്രദേശമായതിനാൽ ഉന്നത ചികിത്സ നേരത്തെ ജില്ലയിൽ വിരളമായിരുന്നു.എന്നാൽ ഇന്ന് രോഗം ഗുരുതരമായാൽ കോട്ടയം, തിരുവനന്തപുരം മെഡി.കോളേജുകളെ ആശ്രയിക്കുന്ന രീതിക്കും മാറ്റം വന്നു കഴിഞ്ഞു.

ഇടുക്കി ജില്ലയിൽ നിന്നുള്ള രോഗികൾ പേലും ഹൃദ് രോഗ ചികിത്സയ്ക്കായി പത്തനംതിട്ട ജന. ആശുപത്രിയെ ആണ് നിലവിൽ ആശ്രയിച്ചു വരുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here