പുനഃരധിവസിപ്പിക്കപ്പെട്ട ശ്രീലങ്കന്‍ തമിഴ് വംശജര്‍ക്ക് സ്ഥിരം വാസ സ്ഥലം ഒരുക്കി സംസ്ഥാന സര്‍ക്കാര്‍

കൊല്ലം കുളത്തുപ്പുഴയില്‍ പുനഃധിവസിപ്പിക്കപ്പെട്ട ശ്രീലങ്കന്‍ തമിഴ് വംശജര്‍ക്ക് സ്ഥിരം വാസ സ്ഥലം ഒരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.തൊഴില്‍ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ ഭവന പദ്ധതിക്ക് ശില ഇട്ടു. കുളത്തുപ്പുഴ ആര്‍ പി എല്‍ എസ്റ്റേറ്റില്‍ നിന്നും വിരമിച്ച ഭൂരഹിത,ഭവനരഹിത ശ്രീലങ്കന്‍ റിപ്രാട്രിയേറ്റ് തൊഴിലാളികള്‍ക്കാണ് പാര്‍പ്പിടങ്ങള്‍ നിര്‍മിച്ച് നല്‍കുന്നത്. ആദ്യഘട്ടത്തില്‍ 40 വീടുകളാണ് നിര്‍മിക്കുക. തൊഴില്‍ വകുപ്പിന് കീഴിലുള്ള ഭവനം ഫൗണ്ടേഷന്‍, അമേരിക്കന്‍ മലയാളി സംഘടനയായ ഫൊക്കാനയുടെ സഹായത്തോടെയാണ് ഭവന നിര്‍മ്മാണം.

തോട്ടം മേഖലയുടെ അഭിവൃദ്ധിക്കും തൊഴിലാളികള്‍ക്കും് മെച്ചപ്പെട്ട വേതനവും ഉറപ്പാക്കുന്നതിന് സമഗ്രമായ പ്ലാന്റേഷന്‍ നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.തോട്ടം മേഖലയുടെ പുരോഗതിയ്ക്കായി തൊഴില്‍ വകുപ്പിന്റെ കീഴില്‍ പ്ലാന്റേഷന്‍ ഡയറക്ട്രേറ്റ് രൂപീകരിക്കും.തോട്ടങ്ങളിലെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും പ്രതിദിന വേതനത്തില്‍ 52 രൂപ വര്‍ധനവ് ലഭിക്കും.

2019 ജനുവരി മുതല്‍ പ്രാബല്യത്തോടെയാണ് വര്‍ധനവ്. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടാല്‍ ഒരു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നല്‍കും. മരണപ്പെടുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ധനസഹായം പതിനായിരം രൂപയില്‍ നിന്ന് ഒരു ലക്ഷമായി വര്‍ധിപ്പിച്ചതായും മന്ത്രി അറിയിച്ചു.ചടങ്ങില്‍ വനം വകുപ്പ് മന്ത്രി അഡ്വ കെ രാജു അധ്യക്ഷത വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News