അ​വി​നാ​ശി അ​പ​ക​ട​കാ​ര​ണം ക​ണ്ടെ​യ്ന​ർ ലോ​റി ഡ്രൈ​വ​ർ ഉ​റ​ങ്ങിപ്പോയത്

തിരുവനന്തപുരം: അ​വി​നാ​ശി​യി​ലെ അ​പ​ക​ട​ത്തി​ന് കാ​ര​ണം ക​ണ്ടെ​യ്ന​ർ ലോ​റി ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​വാം എന്നാണ് സംശയം. ത​മി​ഴ്നാ​ട്-​കേ​ര​ള പൊ​ലീ​സ് സംഘം  കണ്ടെയ്നര്‍ ഡ്രൈ​വ​റുടെ മൊ​ഴി​യെ​ടു​ത്തു.

ക​ണ്ടെ​യ്ന​​ർ ഡ്രൈ​വ​​ർ  ഹേ​മ​രാ​ജ് അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ പൊലീ​സി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു. ക​ണ്ടെ​യ്ന​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ദേ​ശീ​യ​പാ​ത​യു​ടെ മീ​ഡി​യ​നി​ലൂ​ടെ 50 മീ​റ്റ​ർ സ​ഞ്ച​രി​ച്ച ശേ​ഷ​മാ​ണ് എ​തി​ർ ദി​ശ​യി​ൽ വ​ന്ന ബ​സി​ലി​ടി​ച്ച​തെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

മീ​ഡി​യ​നി​ൽ ക​യ​റി​യ​തി​ന് പി​ന്നാ​ലെ ക​ണ്ടെ​യ്ന​റി​ന്‍റെ ട​യ​ർ പൊ​ട്ടി. ഇ​തോ​ടെ വ​ശ​ത്തേ​ക്ക് ചെ​രി​ഞ്ഞ് ബ​സി​ന്‍റെ വ​ല​ത് വ​ശ​ത്തേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. തമിഴ്നാട് പോലീസ് ലോറി ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മനപൂർവമല്ലാത്ത നരഹത്യയ്ക്കാകും ഇയാൾക്കെതിരേ കേസെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News