അവിനാശി അപകടം: മരണപ്പെട്ട ഇഗ്‌നി റാഫേല്‍ വിദേശത്ത് നിന്നും എത്തിയത് ഒരാഴ്ച മുമ്പ്; അപ്രതീക്ഷിത ദുരന്തത്തിന്റെ ഞെട്ടലില്‍ ഒല്ലൂര്‍

തൃശൂര്‍: അവിനാശി ബസ്സ് അപകടത്തില്‍ മരണപ്പെട്ട തൃശൂര്‍ സ്വദേശി ഇഗ്‌നി റാഫേല്‍ വിദേശത്ത് നിന്നും നാട്ടിലേക്ക് എത്തിയത് ഒരാഴ്ച്ച മുന്‍പ് ആണ്. ഒല്ലൂര്‍ സ്വദേശി ഇഗ്‌നി റാഫേലും ഭാര്യയും ബാഗ്ലൂരില്‍ നിന്ന് ഭാര്യ ബിന്‍സിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി തിരിച്ച് വരവെയാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ ഗുരുതരമായിപരിക്കേറ്റ ഭാര്യ ബിന്‍സി കോയമ്പത്തൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപ്രതീക്ഷിതമായ ദുരന്ത വാര്‍ത്തയുടെ ഞെട്ടലില്‍ ആണ് ഒല്ലൂര്‍. ഇഗ്‌നി റാഫേലിന്റെ വീട്ടില്‍ നിന്നും വി.എസ് അഭിരാം തയ്യാറാക്കിയ റിപ്പോര്‍ട്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News