കണ്ടെയ്‌നര്‍ എറണാകുളം സ്വദേശിയുടേത്, ഡ്രൈവര്‍ കീഴടങ്ങി

കോയമ്പത്തൂരില്‍ അപകടനത്തിനിടയാക്കിയ കണ്ടെയ്‌നര്‍ ലോറി എറണാകുളം സ്വദേശിയുടേതെന്ന് സൂചന. കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന കോസ്റ്റ ഷിപ്പിംഗ് എന്ന കമ്പനിയുടേതാണ് ലോറിയെന്നാണ് വിവരം.

കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ ഹേമരാജ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പാലക്കാട് സ്വദേശിയാണ് ഹേമരാജ്.ഒരു വര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്ത പുതിയ ലോറിയാണ് അപകടം ഉണ്ടാക്കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കോയമ്പത്തൂര്‍-സേലം ബൈപ്പാസില്‍ മുന്‍വശത്തെ ടയര്‍ പൊട്ടിയ കണ്ടെയ്‌നര്‍ ലോറി, റോഡിന് ഇടയ്ക്കുള്ള ഡിവൈഡര്‍ മറികടന്ന് മറുഭാഗത്ത് വണ്‍വേയില്‍ പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് വന്നിടിച്ചു കയറുകയായിരുന്നു.
വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്നും ടൈല്‍ നിറച്ച കണ്ടെയിനറുമായി പോകുകന്നതിനിടെയാണ് ലോറി അപകടത്തില്‍പ്പെട്ടത്. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന ബാംഗ്ലൂര്‍- എറണാകുളം ബസാണ് അപകടത്തില്‍പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News