മരിക്കാനായി തീരുമാനിച്ചു വന്നാല്‍ ആ വ്യക്തി എങ്ങനെ ജീവിച്ചിരിക്കും?

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍ പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങളെക്കുറിച്ച് സംസ്ഥാന നിയമസഭയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന വിവാദത്തില്‍. ആരെങ്കിലും മരിക്കാനുള്ള ഉദ്ദേശ്യത്തോടെ വരുന്നുണ്ടെങ്കില്‍, ആ വ്യക്തി എങ്ങനെ ജീവിച്ചിരിക്കുമെന്ന പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.

അക്രമത്തിനിടെ ഇരുപതോളം പേര്‍ മരിച്ചിരുന്നു. ലക്‌നൗ, കാണ്‍പുര്‍, പ്രയാഗ്രാജ് എന്നിവിടങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.പൊലീസ് വെടിയുണ്ടയേറ്റ് ആരും മരിച്ചിട്ടില്ല. പ്രക്ഷോഭകാരികളില്‍നിന്നുള്ള വെടിയുണ്ടയേറ്റാണ് എല്ലാവരും മരിച്ചത്. ആളുകളെ വെടിവച്ചുകൊല്ലാനുള്ള ഉദ്ദേശ്യത്തോടെ ആരെങ്കിലും തെരുവിലിറങ്ങിയാല്‍ ഒന്നുകില്‍ അയാള്‍ മരിക്കുകയോ പൊലീസുകാരന്‍ മരിക്കുകയോ ചെയ്യും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here