‘ജി.എസ്.ടി’  21-ാം നൂറ്റാണ്ടിലെ വലിയ വിഡ്ഢിത്തം

21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിഡ്ഢിത്തമാണ് ജിഎസ്ടിയെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഹൈദരാബാദില്‍ പ്രജ്ഞാ ഭാരതി എന്ന സംഘടന സംഘടിപ്പിച്ച ഇന്ത്യ- ആന്‍ എക്കണോമിക് സൂപ്പര്‍ പവര്‍ ബൈ 2030 എന്ന പരിപാടിയില്‍ സംസാരിക്കവേയാണ് കേന്ദ്രസര്‍ക്കാരിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചത്.

2030ഓടെ സാമ്പത്തിക സൂപ്പര്‍ പവര്‍ ആകണമെങ്കില്‍ ഇന്ത്യയുടെ വളര്‍ച്ച പ്രതിവര്‍ഷം 10 ശതമാനമായിരിക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. മാത്രമല്ല സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയതിന് മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന് ഭാരത രത്ന നല്‍കണമെന്നും സ്വാമി അഭിപ്രായപ്പെട്ടു. ഇന്ത്യ എട്ട് ശതമാനത്തോളം വളര്‍ച്ച കൈവരിച്ച സമയങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നരസിംഹ റാവുവിന്റെ പരിഷ്‌കരണങ്ങള്‍ക്ക് ശേഷം നമ്മള്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.10 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ 3.7 ശതമാനം കൂടി വളരേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here