
കെഎഎസ് ഒാഫീസർ ജൂനിയർ ടൈം ട്രയിനിയുടെ ആദ്യ ബാച്ചിന്‍റെ പരീക്ഷ ശനിയായഴ്ച നടക്കും. സംസ്ഥാനത്ത് ഇതുവരെ മൂന്ന് ലക്ഷത്തി എമ്പത്തിനാലായിരത്തി അറുന്നൂറ്റി അറുപത്തി ഒന്ന്പേർ ഹാൾ ടിക്കെറ്റ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും 1535 പരിക്ഷാ കേന്ദ്രങ്ങൾ ഉണ്ടെന്നും പി എസ് സി അറിയിച്ചു.
ആദ്യപേപ്പർ രാവിലെ പത്ത് മണിക്കും രണ്ടാമത്തെ പേപ്പറിന്‍റെ പരീക്ഷ ഒന്നരക്കുമാണ് നടക്കുക. ഉദ്യോഗാർത്ഥികൾ പരീക്ഷാസമയത്തിന് 15 മിനിറ്റ് മുമ്പായി കേന്ദ്രങ്ങളിൽ എത്തണമെന്നും ഇല്ലാത്തപക്ഷം പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നും പി എസ് സി അറിയിച്ചു.
ഹാൾടിക്കറ്റ്, പേന, ഐഡി പ്രൂഫ് എന്നിവ മാത്രമെ ഹാളിൽ പ്രവേശിപ്പിക്കുവെന്നും ഉദ്യോഗാർത്ഥികൾ കൊണ്ട് വരുന്ന മറ്റ് വസ്ഥുക്കൾ കേന്ദ്രങ്ങളിൽ തയ്യാറാക്കിയിരിക്കുന്ന ക്ലോക്ക് റൂമുകളിൽ സൂക്ഷിക്കണമെന്നും പരീക്ഷാ കണ്‍ട്രാളർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here