
കൊല്ലം അഞ്ചലില്‍ പഴക്കച്ചവടക്കാരന് നേരെ ആസിഡാക്രമണം. അഞ്ചല്‍ മുക്കട ജംഗ്ഷനില്‍ അഫ്‌സല്‍ ഫ്രൂട്ട്‌സ് കട നടത്തിവന്ന ഉസ്മാനാണ് ആസിഡാക്രമണത്തിനു ഇരയായത്.
ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് മുഖത്ത് ആസിഡ് ഒഴിച്ചത്. ഉസ്മാന്റെ ബന്ധുക്കളും കുളത്തുപ്പുഴ സ്വാദേശികളുമായ ഷാജഹാന്‍, നാസ്സര്‍, നിസ്സാര്‍ എന്നിവരാണ് ആസിഡ് ഒഴിച്ചതെന്ന് ഉസ്മാന്‍ പൊലീസിന് മൊഴി നല്‍കി.
അക്രമത്തില്‍ ഇരു കണ്ണുകള്‍ക്കും ഗുരുതര പരിക്കേറ്റു. ഉസ്മാനെ തിരുവനന്തപുരത്തെ സ്വകാര്യ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here