ഐഡിയല്‍ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കര്‍ അവാര്‍ഡ്-2019  പി ശ്രീരാമകൃഷ്ണന് സമ്മാനിച്ചു

തിരുവനന്തപുരം: എം.ഐ.ടി. സ്കൂള്‍ ഓഫ് ഗവണ്മെന്‍റ്, പൂനെയുടെ ‘ഐഡിയല്‍ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കര്‍ അവാര്‍ഡ് 2019’  കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഇന്ന് ദില്ലിയിലെ വിജ്ഞാന്‍ഭവനില്‍ വച്ചു നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവില്‍നിന്നും ഏറ്റുവാങ്ങി.
മുന്‍ ലോകസഭാ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍ ചെയര്‍മാനായ അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയും ഭാരതീയ ഛാത്ര സന്‍സദ് ഗവേണിംഗ് കൗണ്‍സിലും ചേര്‍ന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാന നിയമസഭാ സ്പീക്കര്‍മാരെയും പരിഗണിച്ചതില്‍ നിന്നുമാണ് കേരളത്തിന്‍റെ നിയമസഭാ സ്പീക്കറെ മികച്ചതായി തിരഞ്ഞെടുത്തത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here