
കൊല്‍ക്കത്ത: ജാദവ്പൂര്‍ സര്‍വകലാശാല ആര്‍ട്‌സ് ഫാക്കല്‍ട്ടി വിദ്യാര്‍ഥി യൂണിയനില്‍ മുഴുവന്‍ സീറ്റും എസ്എഫ്‌ഐയ്ക്ക്. എല്ലാ സീറ്റും വലിയ മാര്‍ജിനില്‍ എസ്എഫ്ഐ തൂത്തുവാരി.
1178 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ട്രീന്ന ഭട്ടാചാര്യതെരഞ്ഞെടുക്കപ്പെട്ടത്. 1125 വോട്ടുകളുടെ ഭൂരിപക്ഷവുമായി സുഭയാന്‍ ആചാര്യ മജൂംദാര്‍ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
ആര്‍ട്‌സ് ഫാക്കല്‍ട്ടി വിദ്യാര്‍ഥി യൂണിയന് പുറമെ എഞ്ചിനീയറിങ്ങ് ഫാക്കല്‍ട്ടി വിദ്യാര്‍ഥി യൂണിയനിലും സയന്‍സ് ഫാക്കല്‍ട്ടി വിദ്യാര്‍ഥി യൂണിയനിലുമെല്ലാം എസ്എഫ്‌ഐ സഖ്യം തന്നെ വിജയിച്ചിരിക്കുമ്പോള്‍ സര്‍വകാലാശാലയില്‍ ഒരിടത്തും ആധിപത്യം നേടാന്‍ തൃണമൂല്‍ വിദ്യാര്‍ഥി സംഘടനക്കോ എബിവിപിക്കോ സാധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here