ചെണ്ട മേളത്തിനൊപ്പം വയലിൻ ഫ്യൂഷൻ; കയ്യടി നേടി തിരുവാങ്കുളം സ്വദേശിനി

ചെണ്ട മേളത്തിനൊപ്പം വയലിൻ ഫ്യൂഷൻ തീർത്ത് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ് തിരുവാങ്കുളം സ്വദേശിനി അപർണ ബാബു. കണ്ണൂരിലെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിലാണ് അപർണ ചെണ്ടമേളത്തിനൊപ്പം വയലിൻ പ്രകടനത്തിലൂടെ ആളുകളെ ത്രസിപ്പിച്ചത്. പതിനാലു വർഷമായി വയലിൻ പഠിക്കുന്ന അപർണ അപ്രതീക്ഷിതമായി ലഭിച്ച നേട്ടത്തിന്റെ അമ്പരപ്പിലാണ്.

ചെണ്ട ഒരൊറ്റ പ്രകടനമാണ് തിരുവാങ്കുളം സ്വദേശിനിയായ അപർണ ബാബുവിനെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയയാക്കിയത്. ഫ്യൂഷൻ വയലിൻ പ്രകടനങ്ങൾ മുൻപും ഫേസ്‌ബുക്കിൽ വൈറൽ ആയിട്ടുണ്ടെങ്കിലും ഒരു പെൺകുട്ടി ചെണ്ട മേളത്തോട് മത്സരിച്ചു പ്രകടനം കാഴ്ച വെയ്ക്കുന്നത് ഇതാദ്യമാണ്.

കണ്ണൂർ പയ്യന്നൂർ കൊഴുമ്മൽ ശ്രീ മാക്കീൽ മുണ്ട്യൻകാവ് ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി താണ്ഡവം എന്ന സംഘത്തിനൊപ്പമാണ് അപർണ ഫ്യൂഷൻ പ്രകടനം കാഴ്ച വെച്ചത്.

ദിന പത്ര വിതരണ ഏജന്റ് ആയ ബാബു മിനി ദമ്പതികളുടെ മൂത്ത മകളാണ് അപർണ. തൃപ്പൂണിത്തുറ ആർ എൽവി കോളേജിൽ എം എ വയലിനിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് അപർണ ബാബു. ആദ്യ പ്രകടനം തന്നെ ശ്രദ്ധേയമായതിന്റെ സന്തോഷത്തിലാണ് അപർണ.

മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് അപർണ ആദ്യമായി സംഗീതം പഠിക്കാൻ ആരംഭിക്കുന്നത്. തുടർന്ന് പതിനാലു വര്ഷം വിവിധ അധ്യാപകർക്ക് കീഴിൽ തുടർച്ചയായ ശിക്ഷണം.

സംസ്ഥാന കലോത്സവത്തിൽ രണ്ട് തവണ അപർണ വിജയിയായിട്ടുണ്ട്. ഫ്യൂഷൻ പ്രകടനം ശ്രദ്ധേയമായതോടെ കൂടുതൽ പരിപാടികൾക്ക് അപര്ണയ്ക്ക് ക്ഷണം ലഭിക്കുന്നുണ്ട്. എന്നാൽ കണ്ണൂർ ജില്ലയിൽ നിന്നുൾപ്പെടെ ഏറെ ദൂരത്തിൽ നിന്നാണ് ഇവയിൽ ഭൂരിഭാഗവും എന്നതാണ് പ്രശ്നം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News