കെഎഎസ്‌ പരീക്ഷ നാളെ; ആദ്യ പേപ്പർ രാവിലെ 10 മണിക്ക്

കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസ്‌ തസ്‌തികയുടെ ആദ്യ ബാച്ചിന്റെ പ്രാഥമിക എഴുത്തുപരീക്ഷ ശനിയാഴ്ച നടക്കും. ആദ്യ പേപ്പർ രാവിലെ പത്തിനും രണ്ടാം പേപ്പർ പകൽ 1.30നും ആരംഭിക്കും. സംസ്ഥാനത്തുടനീളം 1535 പരീക്ഷാകേന്ദ്രമാണുള്ളത്‌. 3,84,661 ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്‌തിട്ടുണ്ട്.

ഉദ്യോഗാർഥികൾ രാവിലെ 9.45ന് പരീക്ഷാകേന്ദ്രത്തിലെത്തണം. രണ്ടാം പരീക്ഷയ്‌ക്ക്‌ 1.15ന് ഹാളിൽ കയറണം. പത്തിനും 1.30 നുമുള്ള ബെല്ലിനുശേഷം ആരെയും പ്രവേശിപ്പിക്കില്ല.

പരീക്ഷാഹാളിൽ അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ, പേന എന്നിവ മാത്രമേ അനുവദിക്കൂ. മൊബൈൽ ഫോൺ, വാച്ച്, പേഴ്സ് ഉൾപ്പെടെയുള്ള വസ്‌തുക്കൾ ക്ലോക്ക് റൂമിൽ സൂക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News