വിഷുവിന് വിഷരഹിത പച്ചക്കറികൾ ഒരുങ്ങുന്നു

വിഷരഹിത പച്ചക്കറികൾ ഒരുങ്ങുന്നു. പദ്ധതിയുടെ നടീൽ ഉദ്ഘാടനം വടക്കേക്കര കുറവാണ് തുരുത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ നിർവഹിച്ചു. വിഷരഹിത ജൈവ കാർഷിക വിളകൾ ഉൽപ്പാദിപ്പിക്കുന്നതിൽ പ്രത്യേക പരിഗണനയാണ് ജില്ലയിൽ കഴിഞ്ഞ വർഷങ്ങളിലും നൽകിയിട്ടുള്ളത്.

വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്തത്തിൽ വിവിധ ജെ എൽ ജി ഗ്രൂപ്പുകൾ ഏഴ് ഏക്കർ സ്ഥലത്താണ് പച്ചക്കറി ഉൽപ്പാദിപ്പിക്കുന്നത്. ജില്ലയിൽ അറന്നൂര് ഏക്കർ സ്ഥലമാണ് ജൈവ പച്ചക്കറി ഉൽപ്പാദിപ്പിക്കുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

വിഷമയമായ പച്ചക്കറികൾ കമ്പോളങ്ങളിൽ ആവശ്യക്കാർക്ക് മേൽ അടിച്ചേല്പിക്കപ്പെടുമ്പോഴാണ് ജൈവ പച്ചക്കറിയുടെ മേന്മ എറണാകുളം തിരിച്ചറിഞ്ഞ മാതൃകാ പ്രവർത്തനവുമായി മുന്നോട്ട് പോകുന്നത്.

വിഷുവിനു വിഷ രഹിത പച്ചക്കറി എന്ന പദ്ധതിയുടെ നടീൽ ഉദ്ഘാടനം വടക്കേക്കര മുറവൻ തുരുത്തിൽ സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ നിർവഹിച്ചു.

സിപിഐഎമ്മിന്റെ നേതൃത്വത്തിൽ മുൻ വർഷങ്ങളിലും ഇത്തരത്തിൽ ജില്ലയിലെ വിവിധയിടങ്ങളിൽ ജൈവ പച്ചക്കറി കൃഷി ചെയ്തു വിപണന മേളകൾ സംഘടിപ്പിച്ചിരുന്നു. ജൈവ പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ നിരവധി പേരാണ് ഈ കൃഷിയിലേക്ക് കടന്നു വരുന്നത്.

സിപിഐഎം പറവൂർ ഏരിയ സെക്രട്ടറി ടിആർ ബോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എഫ്ഐടി ചെയർമാൻ ടികെ മോഹനൻ ഗ്രൂപ്പുകൾക്ക് ഉള്ള തൈകൾ വിതരണം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here