അമേരിക്കയുമായി സ്വതന്ത്ര വ്യാപാരകരാർ; ട്രംപുമായി ധാരണയിലേക്കെന്ന് വാണിജ്യമന്ത്രാലയ വൃത്തങ്ങൾ

ഡോണൾഡ്‌ ട്രംപിന്റെ ഇന്ത്യാ സന്ദർശനവേളയിൽ വ്യാപാരകരാറുണ്ടാകില്ലെങ്കിലും അമേരിക്കയുമായി സ്വതന്ത്ര വ്യാപാരകരാറിൽ ഏർപ്പെടാൻ ചർച്ചകൾ പുരോഗമിക്കുകയാണെന്ന്‌ വാണിജ്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

എഫ്‌ടിഎ ചർച്ചകൾക്ക്‌ സമയമെടുക്കും എന്നതിനാലാണ്‌ ട്രംപിന്റെ സന്ദർശനവേളയിൽ തൽക്കാലം വ്യാപാരകരാർ വേണ്ടെന്ന്‌ മോഡി സർക്കാരും അമേരിക്കയും ധാരണയായത്‌.

ആസിയാൻ സ്വതന്ത്ര വ്യാപാരകരാറിലടക്കം ഇന്ത്യക്കുണ്ടായ നഷ്ടങ്ങൾ മറന്നുകൊണ്ടാണ്‌ അമേരിക്കയുമായി അത്തരം കരാറിൽ ഏർപ്പെടാൻ മോഡി സർക്കാർ ഒരുങ്ങുന്നത്‌. ഇന്ത്യൻ വിപണി അമേരിക്കൻ ഉൽപ്പന്നങ്ങൾക്കായി കൂടുതൽ തുറന്നുകിട്ടുമെന്നതിനാൽ വ്യാപാര ചർച്ചകൾ സ്വതന്ത്ര വ്യാപാരകരാറിലേക്ക്‌ നീങ്ങുന്നതിൽ അവർ ആഹ്ലാദത്തിലാണ്‌. ഇന്ത്യയുടെ കാർഷികമേഖലയിലും ക്ഷീരമേഖലയിലുമാകും അമേരിക്കയുമായുള്ള കരാർ ഏറ്റവും തിരിച്ചടിയാവുക.

ട്രംപിന്റെ സന്ദർശനവേളയിൽ വ്യാപാരകരാറിനു പകരമായി പ്രതിരോധമേഖലയിൽ ഊന്നാനാണ്‌ ധാരണ. 26 കോടി ഡോളർ മുടക്കി 24 സീഹോക്ക്‌ ഹെലികോപ്‌റ്റർ വാങ്ങുന്നതിനുള്ള ധാരണയിൽ ഒപ്പുവയ്‌ക്കും. സംയോജിത വ്യോമപ്രതിരോധ ആയുധ സംവിധാനവും ഇന്ത്യക്ക്‌ കൈമാറും.

18 കോടി ഡോളറിന്റേതാണ്‌ ഈ കരാർ. ഊർജരംഗത്തും ചില കരാറുകളുണ്ടാകും. പെട്രോനെറ്റും അമേരിക്കൻ വാതക കമ്പനിയായ ടെലിനോറുമായി 25 കോടി ഡോളറിന്റെ നിക്ഷേപകരാറിൽ ഒപ്പുവയ്‌ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News