നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് മെട്രോ സ്റ്റേഷനിലേക്ക് യാത്രാ സൗകര്യം; ‘പവൻ ദൂതു’മായി സിയാലും കെഎംആർഎല്ലും

നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് മെട്രോ സ്റ്റേഷനിലേക്ക് യാത്രാ സൗകര്യമൊരുക്കി സിയാലും കെഎംആർഎല്ലും. പവൻ ദൂത് എന്ന് പേരിട്ട പദ്ധതിക്കായി പൂർണമായും വൈദ്യുതി ഇന്ധനമാക്കിയ ബസുകളാണ്‌ ഉപയോഗിക്കുന്നത്.

കൊച്ചി വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ സിയാൽ മാനേജിംഗ് ഡയറക്ടർ വിജെ കുര്യൻ പവൻ ദൂതിന്റെ ആദ്യ സർവീസ് ഫ്‌ളാഗ്ഓഫ് ചെയ്തു. കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ്മയാണ് പവൻ ദൂതിൽ ആദ്യ ടിക്കറ്റ് നൽകിയത്.

രാവിലെ അഞ്ചു മാണി മുതലാണ് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെര്മിനലുകളിൽ നിന്ന് പവൻ ദൂതിന്റെ സർവീസ് ആരംഭിക്കുന്നത്. അഞ്ചേ നാല്പത്തിനാണ് ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് വിമാനത്താവളത്തിലേക്ക് ഉള്ള പവൻ ദൂതിന്റെ ആദ്യ സർവീസ്. തുടർന്ന് നാൽപ്പത് മിനുട്ടിന്റെ ഇടവേളകളിൽ ആലുവ മെട്രോ സ്റ്റേഷനും വിമാനത്താവളത്തിനു ഇടയിൽ പവൻ ദൂത് സർവീസ് നടത്തും.

രാത്രി പത്തിനാണ് പവൻ ദൂതിന്റെ അവസാന സർവീസ്. പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പവൻ ദൂതിന്റെ വാഹന കരാർ എടുത്തിരിക്കുന്നത് മഹാവോയേജ് എന്ന കമ്പനിയാണ്. മുപ്പത് സീറ്റുകൾ ലഗ്ഗേജ് സ്‌പേസ് എന്നിവ ബസിലുണ്ട്.

അമ്പത് രൂപയാണ് ഒറ്റ യാത്രയ്ക്കുള്ള നിരക്ക്. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും പവൻ ദൂതിന്റെ ആദ്യ സർവീസ് സിയാൽ എംഡി വിജെ കുര്യൻ ഫ്‌ളാഗ് ഓഫ് ചെയ്തു.

കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ്മയാണ് പവൻ ദൂതിൽ ആദ്യ ടിക്കറ്റ് നൽകിയത്.എയർപോർട്ട് ഡയറക്ടർ എസികെ നായർ, മഹാവോയേജ് എംഡി വിക്രം, സിയാലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ, കെഎംആർഎല്ലിന്റെ ഡയറക്ടർമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഇതോടെ കൊച്ചിയുടെ നഗരഹൃദയത്തിലേക്ക് എത്തിച്ചേരാൻ വിമാനത്താവളത്തിൽ എത്തുന്നവർക്കും സൗകര്യം വർധിച്ചിരിക്കുകയാണ്. കെഎംആർഎല്ലിന്റെ വരുമാനത്തിലും ഇത് വർദ്ധനവ് ഉണ്ടാക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News